India

കൊറോണ ഭീതി: ഷൂട്ടിങ് ലോകകപ്പില്‍നിന്ന് ഇന്ത്യ പിന്‍മാറി

കേന്ദ്രസര്‍ക്കാരിന്റെ ഉപദേശത്തെ തുടര്‍ന്നാണ് തീരുമാനമെന്ന് നാഷനല്‍ റൈഫിള്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചതായി പിടിഐ റിപോര്‍ട്ട് ചെയ്തു.

കൊറോണ ഭീതി: ഷൂട്ടിങ് ലോകകപ്പില്‍നിന്ന് ഇന്ത്യ പിന്‍മാറി
X

ന്യൂഡല്‍ഹി: അടുത്തമാസം സൈപ്രസില്‍ നടക്കാനിരിക്കുന്ന ഷൂട്ടിങ് ലോകകപ്പില്‍നിന്ന് ഇന്ത്യന്‍ ടീം പിന്‍മാറി. കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ലോകകപ്പില്‍ പങ്കെടുക്കേണ്ടെന്ന് ഇന്ത്യ തീരുമാനിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ ഉപദേശത്തെ തുടര്‍ന്നാണ് തീരുമാനമെന്ന് നാഷനല്‍ റൈഫിള്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചതായി പിടിഐ റിപോര്‍ട്ട് ചെയ്തു. അന്താരാഷ്ട്ര ഷൂട്ടിങ് സ്‌പോര്‍ട് ഫെഡറേഷ (ഐഎസ്എസ്എഫ്) ന്റെ അംഗീകാരമുള്ള ചാംപ്യന്‍ഷിപ്പ് മാര്‍ച്ച് നാലുമുതല്‍ 13 വരെ നിക്കോസിയയിലാണ് നടക്കാനിരിക്കുന്നത്.

സൈപ്രസില്‍ ഇതുവരെ രോഗം റിപോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍, ചിലര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഈ സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതലെന്ന നിലയിലാണ് ഇന്ത്യ പിന്‍മാറുന്നത്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ മാത്രമാണ് ഇന്ത്യ ലോകകപ്പില്‍നിന്ന് പിന്‍വാങ്ങുന്നതെന്ന് ദേശീയ റൈഫിള്‍ അസോസിയേഷന്‍ പിടിഐയോട് പറഞ്ഞു. ഷൂട്ടിങ് ലോകകപ്പിന് മാര്‍ച്ച് 16 മുതല്‍ ഡല്‍ഹി ആതിഥേയത്വം വഹിക്കുന്നുണ്ട്. എന്നാല്‍, വൈറസ് വ്യാപനംമൂലം ഇതില്‍ എത്ര രാജ്യങ്ങള്‍ പങ്കെടുക്കുമെന്ന് വ്യക്തതയില്ല.

Next Story

RELATED STORIES

Share it