India

രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; 24 മണിക്കൂറിനിടെ 42,625 പേര്‍ക്ക് വൈറസ് ബാധ, 562 മരണം

രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; 24 മണിക്കൂറിനിടെ 42,625 പേര്‍ക്ക് വൈറസ് ബാധ, 562 മരണം
X

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,625 കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. 562 കോവിഡ് മരണങ്ങളാണ് പുതുതായി റിപോര്‍ട്ട് ചെയ്തത്. ഇതോടെ ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്തെ ആകെ കൊവിഡ് മരണം 4,25,757 ആയി ഉയന്നു. നിലവില്‍ 4,10,353 പേരാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയിലുള്ളത്. ഇതില്‍ 5,395 പേര്‍ 24 മണിക്കൂറിനിടെ ചികില്‍സയില്‍ പ്രവേശിച്ചവരാണ്.

3,09,33,022 പേര്‍ ഇതുവരെ രോഗമുക്തി നേടിയെന്നാണ് കേന്ദ്രത്തിന്റെ കണക്ക്. ഒരുദിവസം മാത്രം 36,668 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 3,17,69,132 ആയിട്ടുണ്ട്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.31 ശതമാനമാണ് ഇപ്പോള്‍. ഏഴ് ദിവസത്തെ ശരാശരി ടിപിആര്‍ 2.36 ശതമാനമാണ്. ഇതുവരെ 48,52,86,570 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തുവെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. ഇതില്‍ 62,53,741 വാക്‌സിനുകള്‍ ചൊവ്വാഴ്ച വിതരണം ചെയ്തതാണ്.

Next Story

RELATED STORIES

Share it