- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു
ജയ്പൂര്‍: രാജസ്ഥാനില്‍ വ്യോമസേനയുടെ മിഗ്-21 യുദ്ധവിമാനം തകര്‍ന്ന് വീണ് പൈലറ്റ് മരിച്ചു. അപകടത്തില്‍ പൈലറ്റ് മരിച്ചതായി റിപോര്‍ട്ടുകള്‍ വന്നെങ്കിലും സ്ഥിരീകരണമുണ്ടായിരുന്നില്ല. വിങ് കമാന്റര്‍ ഹര്‍ഷിത് സിന്‍ഹയാണ് മരിച്ചതെന്ന് വ്യോമസേന സ്ഥിരീകരിച്ചു. ഇക്കാര്യം വ്യോമസേന ഔദ്യോഗിക പേജില്‍ ട്വീറ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി എട്ടരയോടെ രാജസ്ഥാനിലെ ജയ്സാല്‍മീറിന് സമീപം ഡെസേര്‍ട്ട് നാഷനല്‍ പാര്‍ക്ക് പ്രദേശത്താണ് വിമാനം തകര്‍ന്നുവീണതെന്ന് ജയ്സാല്‍മീര്‍ പോലിസ് സൂപ്രണ്ട് അജയ് സിങ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
This evening, around 8:30 pm, a MiG-21 aircraft of IAF met with a flying accident in the western sector during a training sortie. Further details are awaited.
— Indian Air Force (@IAF_MCC) December 24, 2021
An inquiry is being ordered.
പരിശീലന പറക്കലിനിടെ പടിഞ്ഞാറന്‍ സെക്ടറില്‍ പറന്നുയര്‍ന്ന ഐഎഎഫിന്റെ മിഗ് 21 വിമാനമാണ് തകര്ന്നുവീണന്നെ് വ്യോമസേന അറിയിച്ചു. അന്വേഷണത്തിന് ഉത്തരവിട്ടതായും വ്യോമസേന വ്യക്തമാക്കി. വിമാനാപകടത്തില്‍ വിങ് കമാന്‍ഡര്‍ ഹര്‍ഷിത് സിന്‍ഹയുടെ വിയോഗത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു. ധീരഹൃദയന്റെ കുടുംബത്തോടൊപ്പം ഉറച്ചുനില്‍ക്കുന്നു- ട്വീറ്റില്‍ കുറിച്ചു.
With deep sorrow, IAF conveys the sad demise of Wing Commander Harshit Sinha in the flying accident this evening and stands firmly with the family of the braveheart.
— Indian Air Force (@IAF_MCC) December 24, 2021
ഈ വര്‍ഷം മാത്രം നിരവധി മിഗ്-21 അപകടങ്ങളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ മെയ് മാസത്തില്‍ മിഗ്-21 വിമാനം പഞ്ചാബില്‍ അപകടത്തില്‍പെട്ട് പൈലറ്റ് സ്ക്വാഡ്രണ്‍ ലീഡര്‍ അഭിനവ് ചൗധരി മരിച്ചിരുന്നു. 1971 മുതല്‍ 2012 ഏപ്രില്‍ വരെ 482 മിഗ് വിമാനങ്ങള്‍ അപകടത്തില്‍പ്പെട്ടു. 171 പൈലറ്റുമാരും 39 സിവിലിയന്മാരും എട്ട് സര്‍വീസ് ഉദ്യോഗസ്ഥരും ഒരു എയര്‍ക്രൂവും കൊല്ലപ്പെട്ടതായി 2012 മെയ് മാസത്തില്‍ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ നല്കിയ മറുപടിയില്‍ അറിയിച്ചിരുന്നു. സാങ്കേതിക തകരാറുകളും,' സര്‍ക്കാര്‍ പറഞ്ഞു.
RELATED STORIES
നഴ്സിങ് വിദ്യാര്‍ഥിയുടെ മരണം; മൂന്ന് സഹപാഠികള്‍ അറസ്റ്റില്‍
22 Nov 2024 3:26 AM GMTമുനമ്പം വഖ്ഫ് ഭൂമി പ്രശ്നം: ഉന്നതതല യോഗം ഇന്ന്
22 Nov 2024 2:45 AM GMTഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപോലിസുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ
21 Nov 2024 5:01 PM GMTആത്മകഥ വിവാദ പരാതിയിൽ ഇ പി ജയരാജൻ്റെ മൊഴി രേഖപ്പെടുത്തി പോലിസ്
21 Nov 2024 4:42 PM GMT