India

കംപ്യൂട്ടറുകളിലെ വിവരം ചോര്‍ത്തല്‍: ഉത്തരവിനെതിരായ ഹര്‍ജി ഇന്ന് പരിഗണിക്കും

പിഎ സര്‍ക്കാര്‍ കാലത്ത് കൊണ്ടുവന്ന ചട്ടപ്രകാരം ഏജന്‍സികളെ ചുമതലപ്പെടുത്തുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നാണ് സര്‍ക്കാര്‍ വിശദീകരണം

കംപ്യൂട്ടറുകളിലെ വിവരം ചോര്‍ത്തല്‍: ഉത്തരവിനെതിരായ ഹര്‍ജി ഇന്ന് പരിഗണിക്കും
X
ന്യൂഡല്‍ഹി: ആരുടെയും കംപ്യൂട്ടറുകളുകളും മൊബൈല്‍ ഫോണുകളും നിരീക്ഷിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരേ സുപ്രിംകോടതിയില്‍ നല്‍കിയ ഹരജി ഇന്ന് പരിഗണിക്കും. വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ നിരീക്ഷിക്കാന്‍ വഴിയൊരുക്കുന്നതും മൗലികാവകാശം ലംഘിക്കുന്നതുമാണ് ഉത്തരവെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകരായ മനോഹര്‍ ലാല്‍ ശര്‍മ, അമിത് സാഹ്നി എന്നിവരാണു സുപ്രിം കോടതിയെ സമീപിച്ചത്. എന്നാല്‍, യുപിഎ സര്‍ക്കാര്‍ കാലത്ത് കൊണ്ടുവന്ന ചട്ടപ്രകാരം ഏജന്‍സികളെ ചുമതലപ്പെടുത്തുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. റോ, എന്‍ഐഎ, സിബിഐ, ഇന്റലിജന്‍സ് ബ്യൂറോ, നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്റ്റ് ടാക്‌സസ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്, ഡയറക്ടറേറ്റ് ഓഫ് സിഗ്‌നല്‍ ഇന്റലിജന്‍സ്(ജമ്മു കശ്മീര്‍, നോര്‍ത്ത് ഈസ്റ്റ്, അസാം), ദില്ലി പോലിസ് കമ്മീഷണര്‍ എന്നീ 10 ഏജന്‍സികള്‍ക്കാണ് കംപ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും നിരീക്ഷിക്കാനുള്ള അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇവര്‍ ആവശ്യപ്പെട്ടാല്‍ ഏതു വിവരവും നല്‍കാന്‍ ഇന്റര്‍നെറ്റ് സേവനദാതാക്കളും പൗരന്‍മാരും നിര്‍ബന്ധിതരാവും.




Next Story

RELATED STORIES

Share it