India

ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ ജൂനിയര്‍ ഡോക്ടര്‍ തൂങ്ങിമരിച്ച നിലയില്‍

ബിഹാറിലെ ജമൂയില്‍ നിന്നുള്ള മനിഷാ കുമാരിയെയാണ് കാംപസിനുള്ളിലെ ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്

ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ ജൂനിയര്‍ ഡോക്ടര്‍ തൂങ്ങിമരിച്ച നിലയില്‍
X
വാരണാസി: ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ ജൂനിയര്‍ ഡോക്ടറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബിഹാറിലെ ജമൂയില്‍ നിന്നുള്ള മനിഷാ കുമാരിയെയാണ് കാംപസിനുള്ളിലെ ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ഒഫ്താല്‍മോളജി വിഭാഗത്തില്‍ ജൂനിയര്‍ ഡോക്ടറായിരുന്നു. മൃതദേഹത്തിനു സമീപത്തുനിന്ന് രണ്ടുപേജുള്ള ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായും ക്ഷയരോഗം കാരണമുള്ള മനപ്രയാസത്തെ തുടര്‍ന്നാണ് മരിക്കന്നതെന്നാണ് കുറിപ്പിലുള്ളതെന്നും ലങ്ക പോലിസ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഭരത് ഭൂഷണ്‍ പറഞ്ഞു. യുവതിയുടെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചതായും പോലിസ് അറിയിച്ചു. സംഭവത്തില്‍ പോലിസ് അന്വേഷണം തുടങ്ങി.


Next Story

RELATED STORIES

Share it