India

കിഡ്‌നി/കാന്‍സര്‍ രോഗം: പ്രധാനമന്ത്രിയുടെ ചികില്‍സാ സഹായം വര്‍ധിപ്പിക്കണമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി

മാസത്തില്‍ ഒരു എംപിയുടെ അപേക്ഷകളില്‍ നറുക്കെടുപ്പിലൂടെ മൂന്നെണ്ണത്തിന് മാത്രമേ ഈ നിധിയിലൂടെ സഹായം ലഭിക്കുന്നുള്ളൂ.

കിഡ്‌നി/കാന്‍സര്‍ രോഗം: പ്രധാനമന്ത്രിയുടെ ചികില്‍സാ സഹായം വര്‍ധിപ്പിക്കണമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി
X

ന്യൂഡല്‍ഹി: കിഡ്‌നി/കാന്‍സര്‍ രോഗികള്‍ക്ക് പ്രധാനമന്ത്രിയുടെ ചികില്‍സാ സഹായ ഫണ്ടില്‍നിന്ന് ലഭിക്കുന്ന സംഖ്യയും എണ്ണവും വളരെ അപര്യാപ്തമാണെന്നും അവ ഉയര്‍ത്തുന്നത്തിന് സര്‍ക്കാര്‍ സത്വരനടപടി സ്വീകരിക്കണമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ എംപി ലോക്‌സഭയിലെ ശൂന്യവേളയില്‍ ആവശ്യപ്പെട്ടു. ഇത്തരം രോഗികളുടെ എണ്ണം അനുദിനം കൂടിവരികയാണ്. പാവപ്പെട്ട രോഗികളാണെങ്കില്‍ ഭാരിച്ച ചികില്‍സാ ചെലവ് വഹിക്കാന്‍ കഴിയാതെ കഷ്ടപ്പെടുകയും ചെയ്യുന്നു.

എംപിമാര്‍ക്ക് ലഭിക്കുന്ന നിരവധി അപേക്ഷകളില്‍ നന്നേ കുറച്ചുമാത്രമേ ഇപ്പോള്‍ സഹായം ലഭ്യമാക്കാന്‍ കഴിയുന്നുള്ളൂ. മാസത്തില്‍ ഒരു എംപിയുടെ അപേക്ഷകളില്‍ നറുക്കെടുപ്പിലൂടെ മൂന്നെണ്ണത്തിന് മാത്രമേ ഈ നിധിയിലൂടെ സഹായം ലഭിക്കുന്നുള്ളൂ. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സത്വര ഇടപെടല്‍ നടത്തിയിട്ടില്ലെങ്കില്‍ രോഗികള്‍ കൂടുതല്‍ ദുരിതത്തിലാവും. സര്‍ക്കാര്‍ ഇക്കാര്യം ഗൗരവത്തിലെടുത്ത് ഇതിന്റെ വിഹിതം ഗണ്യമായി വര്‍ധിപ്പിച്ച് രോഗികളെ രക്ഷിക്കണമെന്നും എംപി പാര്‍ലമെന്റില്‍ അവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it