India

ആദായ നികുതി റിട്ടേണ്‍ സമർപ്പിക്കാനുള്ള അവസാന തിയതി ഇന്ന്; വൈകിയാൽ നടപടി

വ്യക്തികളും മാസ ശമ്പളം വാങ്ങുന്നവരുമാണ് മുഖ്യമായി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത്. സമയപരിധിക്കുള്ളില്‍ റിട്ടേണ്‍ സമര്‍പ്പിച്ചില്ലെങ്കില്‍ പിഴ ഒടുക്കേണ്ടി വരും.

ആദായ നികുതി റിട്ടേണ്‍ സമർപ്പിക്കാനുള്ള അവസാന തിയതി ഇന്ന്; വൈകിയാൽ നടപടി
X

ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഇന്ന് അവസാനിക്കും. തീയതി നീട്ടുന്നതു പരിഗണനയില്‍ ഇല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. ഇതില്‍ അവസാന നിമിഷം മാറ്റം ഉണ്ടാവുമോയെന്നു വ്യക്തമല്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ തീയതി നീട്ടിയിരുന്നു.

വ്യക്തികളും മാസ ശമ്പളം വാങ്ങുന്നവരുമാണ് മുഖ്യമായി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത്. സമയപരിധിക്കുള്ളില്‍ റിട്ടേണ്‍ സമര്‍പ്പിച്ചില്ലെങ്കില്‍ പിഴ ഒടുക്കേണ്ടി വരും. കൂടാതെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മറ്റു പ്രയാസങ്ങളും നേരിടേണ്ടതായി വരാം. സമയപരിധിക്കുള്ളിൽ ചെയ്യാത്തവർക്ക് ഡിസംബർ 31 വരെ ഫയൽ ചെയ്യാമെങ്കിലും ലേറ്റ് ഫീ നൽകേണ്ടിവരും. വാർഷിക ആദായം അഞ്ചു ലക്ഷത്തിനു മുകളിലുള്ളവർക്ക് 5000 രൂപയും താഴെയുള്ളവർക്ക് 1000 രൂപയുമാണ് പിഴ.

ഇന്നലെ വൈകിട്ട് 9 വരെയുള്ള കണക്കനുസരിച്ച് ആകെ സമർപ്പിച്ച റിട്ടേണുകളുടെ എണ്ണം 5 കോടി കവിഞ്ഞു. കഴിഞ്ഞ വര്‍ഷം 5.89 കോടി പേരാണ് റിട്ടേണ്‍ നല്‍കിയത്. അവസാന നിമിഷം റിട്ടേണ്‍ സമര്‍പ്പിക്കുന്ന നിരവധി പേരുണ്ട്. കഴിഞ്ഞ തവണ പത്തു ശതമാനത്തോളം റിട്ടേണുകളാണ് അവസാന ദിവസം ഫയല്‍ ചെയ്തത്. ഇത്തവണ ഒരു കോടി വരെ റിട്ടേണ്‍ അവസാന നിമിഷം എത്താന്‍ സാധ്യതയുണ്ടെന്നാണ് വകുപ്പ് പ്രതീക്ഷിക്കുന്നത്.

Next Story

RELATED STORIES

Share it