India

ലോക്ക് ഡൗണ്‍: ആരോഗ്യ, വാഹന ഇന്‍ഷുറന്‍സ് പോളിസികള്‍ പുതുക്കേണ്ട തിയ്യതി മെയ് 15 വരെ നീട്ടി

തേര്‍ഡ് പാര്‍ട്ടി മോട്ടോര്‍ വാഹന ഇന്‍ഷുറന്‍സിനും ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ക്കുമാണ് ഇത് ബാധകം.

ലോക്ക് ഡൗണ്‍: ആരോഗ്യ, വാഹന ഇന്‍ഷുറന്‍സ് പോളിസികള്‍ പുതുക്കേണ്ട തിയ്യതി മെയ് 15 വരെ നീട്ടി
X

ന്യൂഡല്‍ഹി: കൊവിഡ് 19 ന്റെ ഭാഗമായി ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ വാഹന, ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ പുതുക്കാനുള്ള തിയ്യതി മെയ് 15 വരെ നീട്ടിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ലോക്ക് ഡൌണ്‍ കാലയളവില്‍ പ്രീമിയം അടയ്ക്കാന്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് തീരുമാനം. ഇതുസംബന്ധിച്ച് കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചു. തേര്‍ഡ് പാര്‍ട്ടി മോട്ടോര്‍ വാഹന ഇന്‍ഷുറന്‍സിനും ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ക്കുമാണ് ഇത് ബാധകം.

മാര്‍ച്ച് 25നും മെയ് മൂന്നിനുമിടയില്‍ കാലാവധി തീരുന്ന ആരോഗ്യ, മോട്ടോര്‍ വാഹന തേര്‍ഡ് പാര്‍ട്ടി പോളിസി ഉടമകള്‍ക്ക് കൊവിഡ് മൂലമുള്ള പ്രതിസന്ധി കാരണം പ്രീമിയം സമയത്തിന് പുതുക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ മെയ് 15 നുള്ളില്‍ അടച്ചാല്‍ മതി. ഇക്കാലയളവില്‍ പുതുക്കേണ്ട സമയം കഴിഞ്ഞാലും പുതുക്കേണ്ട തിയ്യതി മുതല്‍ പോളിസി നിലനില്‍ക്കുകയും തടസ്സമില്ലാതെ ക്ലെയിം ചെയ്യാനും സാധിക്കും.

Next Story

RELATED STORIES

Share it