- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോക്ക് ഡൗണ്‍: രണ്ട് ദശലക്ഷം സൗജന്യഭക്ഷണപ്പൊതികള്‍ വിതരണംചെയ്ത് റെയില്‍വേ
ഐആര്‍സിടിസി പാചകപ്പുരകള്‍, റെയില്‍വേ സംരക്ഷണസേന, സന്നദ്ധസംഘടനകള്‍ എന്നിവയുടെ വിഭവസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ന്യൂഡല്‍ഹി: കൊവിഡ് രോഗവ്യാപനത്തെത്തുടര്‍ന്ന് രാജ്യത്ത് തുടരുന്ന ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ പാവപ്പെട്ടവര്‍ക്കുള്ള റെയില്‍വേയുടെ സൗജന്യഭക്ഷണവിതരണം ആശ്വാസം പകരുന്നത് ലക്ഷങ്ങള്‍ക്ക്. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി 20.5 ലക്ഷം സൗജന്യഭക്ഷണപ്പൊതികളാണ് റെയില്‍വേ വിതരണം ചെയ്തത്. ഇക്കഴിഞ്ഞ മാര്‍ച്ച് 28 മുതല്‍ റെയില്‍വേയുടെ വിവിധ സംഘടനകളില്‍നിന്നുള്ള ജീവനക്കാര്‍ ഭക്ഷണവിതരണത്തിനായി അഹോരാത്രം പണിയെടുത്തുവരിയാണ്. ഐആര്‍സിടിസി പാചകപ്പുരകള്‍, റെയില്‍വേ സംരക്ഷണസേന, സന്നദ്ധസംഘടനകള്‍ എന്നിവയുടെ വിഭവസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ഉച്ചഭക്ഷണത്തിന് പാചകംചെയ്ത ഭക്ഷണം പേപ്പര്‍ പ്ലേറ്റുകളിലും രാത്രി ഭക്ഷണം പായ്ക്കറ്റുകളിലാക്കിയും നല്‍കുന്നുണ്ട്. സാമൂഹിക അകലവും ശുചിത്വവും പാലിച്ചാണ് ഭക്ഷണവിതരണം. ആര്‍പിഎഫ്, റെയില്‍വേ പോലിസ്, സംസ്ഥാന സര്‍ക്കാരുകള്‍, ജില്ലാ ഭരണകൂടങ്ങള്‍, സന്നദ്ധസംഘടനകള്‍, റെയില്‍വേ മേഖലകളുടെ കീഴിലുള്ള വിവിധ വാണിജ്യവകുപ്പുകള്‍ എന്നിവരുടെ സഹായത്തോടെ റെയില്‍വേ സ്റ്റേഷനിലും പുറത്തുമുള്ള ആവശ്യക്കാര്‍ക്കാണ് ഭക്ഷണമെത്തിക്കുന്നത്. ഇതില്‍ 11.6 ലക്ഷം പാചകംചെയ്ത ഭക്ഷണ പായ്ക്കറ്റുകള്‍ ഐആര്‍സിടിസിയും, 3.6 ലക്ഷം ആര്‍പിഎഫും, 1.5 ലക്ഷം റെയില്‍വേയുടെ കൊമേഴ്സ്യല്‍ വിഭാഗവും മറ്റു വിഭാഗങ്ങളുമായും ചേര്‍ന്നും 3.8 ലക്ഷം പായ്ക്കറ്റുകള്‍ റെയില്‍വേയുമായി സഹകരിക്കുന്ന സന്നദ്ധസംഘടനകളുമാണ് സംഭാവന നല്‍കിയത്.
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMT