India

മഹാരാഷ്ട്രയില്‍ വിജയിച്ചത് 10 മുസ്‌ലിം സ്ഥാനാര്‍ഥികള്‍; 12 പേര്‍ രണ്ടാമത്

മഹാരാഷ്ട്രയ നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മുസ്‌ലിം സ്ഥാനാര്‍ഥികള്‍ വിജയിക്കുകയും 12 പേര്‍ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു.

മഹാരാഷ്ട്രയില്‍ വിജയിച്ചത് 10 മുസ്‌ലിം സ്ഥാനാര്‍ഥികള്‍; 12 പേര്‍ രണ്ടാമത്
X

മുംബൈ: മഹാരാഷ്ട്രയ നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മുസ്‌ലിം സ്ഥാനാര്‍ഥികള്‍ വിജയിക്കുകയും 12 പേര്‍ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു.

എന്‍സിപി സ്ഥാനാര്‍ഥിയായി മല്‍സരിച്ച നവാബ് മാലിക്(അനുശക്തി നഗര്‍), മുശര്‍റഫ് ഹുസയ്ന്‍(കാഗില്‍), സമാജ്‌വാദി പാര്‍ട്ടിയിലെ അബൂ അസിം അസ്മി(മാന്‍ഖുദ് ശിവജി നഗര്‍), റഈസ് ഖാസിം ശെയ്ഖ്(ഭീവണ്ടി), കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായ അമീന്‍ പട്ടേല്‍(മുംബ ദേവി), സീഷാന്‍ ബാബ സിദ്ദീഖി(ബാന്ദ്ര വെസ്റ്റ്), അസ്‌ലം ശെയ്ഖ്(മലാഡ്-വെസ്റ്റ്), എഐഎംഐഎമ്മില്‍ നിന്നു മല്‍സരിച്ച മുഹമ്മദ് ഇസ്മായില്‍ അബ്ദുല്‍ ഖാലിഖ്(മലേഗാവ് സെന്‍ട്രല്‍), ശെയ്ഖ് ഫാറൂഖ് അന്‍വര്‍(ധൂലെ), ശിവസേനയിലെ അബ്ദുല്‍ സത്താര്‍ നബി(സില്ലോദ്) എന്നിവരാണ് വിജയിച്ചത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി മല്‍സരിച്ച സജ്ജാദ് ഖാന്‍(അകോല വെസ്റ്റ്), ആരിഫ് നാസിം ഖാന്‍(ചന്ദവാലി), ബഷു മിയായി സെയ്ദ്(ഷോലാപൂര്‍ നോര്‍ത്ത്), ആസിഫ് അഹ്മദ് സക്കരിയ(ബാന്ദ്ര വെസ്റ്റ്), മുസഫര്‍ ഹുസയ്ന്‍ മീര(ഭയന്ദര്‍), എഐഎംഐഎമ്മില്‍ നിന്നു മല്‍സരിച്ച അബ്ദുല്‍ ഗഫാര്‍(ഔറംഗബാദ്), നാസിര്‍ സിദ്ദീഖി(ഔറംഗബാദ് സെന്‍ട്രല്‍), ഫാറൂഖ് മഖ്ബൂല്‍(ഷോലാപൂര്‍ സിറ്റി), വാരിസ് പത്താന്‍(ബൈക്കുള), ശിവസേനയിലെ ജഹാംഗീര്‍ സെയ്ദ്(മുംബ്ര), വിബിഎയിലെ മുഹമ്മദ് ഗൗസ്(പര്‍ഭാനി), സ്വതന്ത്രനായി മല്‍സരിച്ച ഖാലിദ് ഗുഡ്ഡു(ഭീവണ്ടി വെസ്റ്റ്) എന്നിവര്‍ രണ്ടാം സ്ഥാനത്തെത്തി.

Next Story

RELATED STORIES

Share it