India

പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ രാജ്യവ്യാപക പ്രക്ഷോഭം: മമതാ ബാനര്‍ജി

പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ രാജ്യവ്യാപക പ്രക്ഷോഭം: മമതാ ബാനര്‍ജി
X
കൊല്‍ക്കത്ത: കര്‍ഷക വിരുദ്ധമായ പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

കര്‍ഷകരെയും അവരുടെ ജീവിതത്തെയും ഉപജീവനത്തെയും കുറിച്ച് ഞാന്‍ വളരെയധികം ശ്രദ്ധാലുവാണ്. കര്‍ഷക വിരുദ്ധ ബില്ലുകള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണം. ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ സംസ്ഥാനത്തും രാജ്യത്തും ഉടനീളം പ്രക്ഷോഭം നടത്തും. തുടക്കം മുതല്‍ ഞങ്ങള്‍ ഈ കര്‍ഷക വിരുദ്ധ ബില്ലുകളെ ശക്തമായി എതിര്‍ക്കുന്നുവെന്നും മമത ട്വീറ്റ് ചെയ്തു. കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനാ പ്രതിനിധികളും തമ്മില്‍ നടക്കാനിരിക്കുന്ന നിര്‍ണായക ചര്‍ച്ചകള്‍ക്ക് മുമ്പാണ് തൃണമൂല്‍ കോണ്‍ഗ്രസ് മേധാവി മമതയുടെ മുന്നറിയിപ്പ്.

ഡിസംബര്‍ 4 വെള്ളിയാഴ്ച അഖിലേന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസിന്റെ യോഗം വിളിച്ചിട്ടുണ്ട്. അവശ്യ ചരക്ക് നിയമം സാധാരണക്കാരെ എങ്ങനെ ബാധിക്കുന്നുവെന്നും വിലക്കയറ്റത്തിനു കാരണമാവുമെന്നും ചര്‍ച്ച ചെയ്യും. കേന്ദ്ര സര്‍ക്കാര്‍ ഈ ജനവിരുദ്ധ നിയമം പിന്‍വലിക്കണമെന്നും മറ്റൊരു ട്വീറ്റില്‍ പറഞ്ഞു.

Mamata Banerjee Threatens Nationwide Agitation If New Farm Laws Not Withdrawn

Next Story

RELATED STORIES

Share it