India

തന്റെ സമ്മതം കൂടാതെ ജന്‍മം നല്‍കിയ രക്ഷിതാക്കളെ കോടതി കയറ്റാനൊരുങ്ങി മകന്‍

രക്ഷിതാക്കളും താനും തമ്മില്‍ നല്ല ബന്ധമാണ്. എന്നാല്‍ അവരുടെ സുഖത്തിനും സന്തോഷത്തിനും മാത്രമായി, തന്റെ സമ്മതമില്ലാതെ ഈ ലോകത്തേക്കു തന്നെ കൊണ്ടുവന്നതിനാലാണു രക്ഷിതാക്കള്‍ക്കെതിരേ നിയമനടപടികള്‍ക്കു മുതിരുന്നതെന്നു റാഫേല്‍ വ്യക്തമാക്കി

തന്റെ സമ്മതം കൂടാതെ ജന്‍മം നല്‍കിയ രക്ഷിതാക്കളെ കോടതി കയറ്റാനൊരുങ്ങി മകന്‍
X

മുംബൈ: തന്റെ സമ്മതമില്ലാതെ ഈ ലോകത്തേക്കു തന്നെ കൊണ്ടുവന്ന രക്ഷിതാക്കള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടു കോടതിയെ സമീപിക്കാനൊരുങ്ങി മകന്‍. 27വയസുകാരനായ റാഫേല്‍ സാമുവല്‍ ആണ് വിചിത്രവാദവുമായി കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. മനുഷ്യന്‍ മാത്രമാണ് ഭൂമിയെ നശിപ്പിക്കുന്നതെന്നും അതിനാല്‍ തന്നെ മനുഷ്യവര്‍ഗത്തിന്റെ വളര്‍ച്ച തടയപ്പെടേണ്ടതാണെന്നും വിശ്വസിക്കുന്നയാളാണ് റാഫേല്‍. അതേസമയം രക്ഷിതാക്കളുമായി നല്ല ബന്ധം സൂക്ഷിക്കുന്നയാളാണ് താനെന്നു റാഫേല്‍ മാധ്യമങ്ങളോടു വെളിപ്പെടുത്തി. രക്ഷിതാക്കളും താനും തമ്മില്‍ നല്ല ബന്ധമാണ്. എന്നാല്‍ അവരുടെ സുഖത്തിനും സന്തോഷത്തിനും മാത്രമായി, തന്റെ സമ്മതമില്ലാതെ ഈ ലോകത്തേക്കു തന്നെ കൊണ്ടുവന്നതിനാലാണു രക്ഷിതാക്കള്‍ക്കെതിരേ നിയമനടപടികള്‍ക്കു മുതിരുന്നതെന്നു റാഫേല്‍ വ്യക്തമാക്കി

Next Story

RELATED STORIES

Share it