- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മണിപ്പൂര്‍ കൂട്ടബലാത്സംഗം: പ്രതി മുസ്‌ലിമെന്ന വ്യാജവിവരം പങ്കുവെച്ച എഎന്‍ഐ ഖേദപ്രകടനം നടത്തി
ഇതിന് പിന്നാലെ സംഘപരിവാര്‍ പ്രൊഫൈലുകള്‍ മുസ്ലീം വിദ്വേഷം പ്രചരിപ്പിക്കാന്‍ ഈ ട്വീറ്റ് ഉപയോഗിക്കുകയും ചെയ്തിരുന്നു.

ഡല്‍ഹി: മണിപ്പൂര്‍ കലാപത്തിലെ ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് വ്യാജ വിവരം പങ്ക് വെച്ചതില്‍ ഖേദം പ്രകടിപ്പിച്ച് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ. രണ്ട് സ്ത്രീകളെ നഗ്‌നരാക്കി റോഡിലൂടെ നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തിലെ പ്രതികളുടെ വിവരങ്ങള്‍ സംബന്ധിച്ചായിരുന്നു എ എന്‍ ഐ തെറ്റായ വിവരം പ്രസിദ്ധീകരിച്ചിരുന്നത്. ബലാത്സംഗക്കേസില്‍ അറസ്റ്റിലായവരില്‍ മുസ്ലീം നാമധാരിയായ യുവാവിന്റെ പേരായിരുന്നു എ എന്‍ ഐ അവരുടെ ട്വീറ്റില്‍ ആദ്യം പങ്ക് വെച്ചിരുന്നത്. യഥാര്‍ത്ഥത്തില്‍ സംഭവത്തില്‍ അറസ്റ്റിലായ പ്രധാനപ്രതി മെയ്തി സമുദായത്തില്‍പ്പെട്ട ഹുയ്റെം ഹെരോദാസ് ആയിരുന്നു. എന്നാല്‍ ഇംഫാലിലെ മറ്റൊരു ക്രമസമാധാനപ്രശ്നത്തില്‍ അറസ്റ്റിലായ അബ്ദുള്‍ ഹില്‍മിയുടെ പേരാണ് ബലാത്സംഗക്കേസില്‍ അറസ്റ്റിലായ പ്രതി എന്ന പേരില്‍ എ എന്‍ ഐ ട്വീറ്റ് ചെയ്തത്.
ഇതിന് പിന്നാലെ സംഘപരിവാര്‍ പ്രൊഫൈലുകള്‍ മുസ്ലീം വിദ്വേഷം പ്രചരിപ്പിക്കാന്‍ ഈ ട്വീറ്റ് ഉപയോഗിക്കുകയും ചെയ്തിരുന്നു. എന്നാല്‍ എ എന്‍ ഐയുടേത് വ്യാജവാര്‍ത്തയാണെന്നും അബ്ദുള്‍ ഹില്‍മി അറസ്റ്റിലായത് മറ്റൊരു സംഭവത്തിനാണ് എന്നും ചൂണ്ടിക്കാട്ടി നിരവധി ആക്ടിവിസ്റ്റുകള്‍ രംഗത്തെത്തിയിരുന്നു. ഇതോടെ വ്യാജവിവരം പങ്ക് വെച്ച് 12 മണിക്കൂറിന് ശേഷമാണ് എ എന്‍ ഐ ഖേദം പ്രകടിപ്പിച്ചു. പൊലീസ് കുറിപ്പ് തെറ്റായി വ്യാഖ്യാനിച്ചെന്നും അതില്‍ ഖേദിക്കുന്നുവെന്നുമാണ് എ എന്‍ ഐ ഖേദം പ്രകടിപ്പിച്ചുള്ള ട്വീറ്റില്‍ പറഞ്ഞിരിക്കുന്നത്. മണിപ്പൂരിലെ കൂട്ടബലാത്സംഗ സംഭവത്തിന് പിന്നാലെ പൊലീസ് നടത്തിയ അറസ്റ്റുകള്‍ സംബന്ധിച്ച വിവരം പങ്കുവെക്കുന്നതില്‍ ജാഗ്രത കുറവുണ്ടായി എന്നാണ് എ എന്‍ ഐ പറയുന്നത്. തെറ്റ് മനസിലാക്കിയ ഉടന്‍ പ്രസ്തുത ട്വീറ്റ് പിന്‍വലിച്ചിട്ടുണ്ടെന്നും തിരുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നും എ എന്‍ ഐ ട്വീറ്റില്‍ പറയുന്നു.
അതേസമയം എ എന്‍ ഐയുടെ നടപടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. തെറ്റ് മനസ്സിലായ ഉടന്‍ തന്നെ അവര്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നെങ്കില്‍ ഒരുപക്ഷേ ആ വ്യാജ വാര്‍ത്ത വൈറലായി പ്രചരിക്കുമായിരുന്നില്ലെന്ന് ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. വ്യാഴാഴ്ച വൈകിട്ട് പ്രസിദ്ധീകരിച്ച വ്യാജവാര്‍ത്ത വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് തിരുത്താനും ഖേദം പ്രകടിപ്പിക്കാനും എ എന്‍ ഐ തയ്യാറായത്.
പ്രശാന്ത് ഭൂഷണ്‍ അടക്കമുള്ളവര്‍ സുബൈറിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് എ എന്‍ ഐയ്ക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. തൗബാല്‍ ജില്ലയിലെ പേച്ചി അവാങ് ലേകൈ സ്വദേശി ഹുയ്റെം ഹെരോദാസ്, അരുണ്‍ സിങ്, ജിവാന്‍ എലങ്ബാം, തോംബ സിങ് എന്നിവരാണ് കേസില്‍ പിടിയിലായിരിക്കുന്നത്.
RELATED STORIES
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന് ശുചിമുറിയില്‍...
25 May 2025 8:54 AM GMTഔദ്യോഗിക വസതിയില്‍ നിന്നും പണം കണ്ടെത്തിയ സംഭവം; ജസ്റ്റിസ് യശ്വന്ത്...
9 May 2025 10:09 AM GMTആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിയുടെ രഹസ്യമൊഴി...
7 May 2025 10:24 AM GMTന്യൂ ജേഴ്സിയില്‍ കാട്ടുതീ; 3000 പേരെ ഒഴിപ്പിച്ചു, 25,000ത്തോളം...
24 April 2025 7:21 AM GMTജമ്മു കശ്മീരില്‍ വിഷം ഉള്ളില്‍ ചെന്ന് മലയാളി സൈനികനും ഭാര്യയും മരിച്ചു
28 March 2025 4:42 AM GMTകോഴിക്കോട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് പിടിയില്‍
23 March 2025 11:11 AM GMT