India

ഛത്തീസ്ഗഢില്‍ സുരക്ഷാസേനയുമായി വെടിവയ്പ്പ്; മാവോവാദി കൊല്ലപ്പെട്ടു

ഛത്തീസ്ഗഢില്‍ സുരക്ഷാസേനയുമായി വെടിവയ്പ്പ്; മാവോവാദി കൊല്ലപ്പെട്ടു
X

ന്യൂഡല്‍ഹി: ഛത്തീസ്ഗഢിലെ സുക്മ ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ വെടിവയ്പ്പില്‍ ഒരു മാവോവാദി കൊല്ലപ്പെട്ടതായി സെന്‍ട്രല്‍ റിസര്‍വ് പോലിസ് ഫോഴ്‌സ് (സിആര്‍പിഎഫ്) അറിയിച്ചു. മിലിഷ്യ കമാന്‍ഡറായ മദ്വി ഭീമയാണ് കൊല്ലപ്പെട്ട മാവോവാദിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലപ്പെട്ട മാവോവാദില്‍നിന്ന് ഒരു ഭാര്‍മര്‍ റൈഫിള്‍, അഞ്ച് കിലോഗ്രാം ഭാരമുള്ള ഐഇഡി, രണ്ട് ബിജിഎല്‍ ഷെല്ലുകള്‍, 20 ഇലക്ട്രിക് ഡിറ്റണേറ്ററുകള്‍ എന്നിവ കണ്ടെടുത്തതായി സിആര്‍പിഎഫ് പറയുന്നു.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് വെടിവയ്പ്പുണ്ടായത്. സുക്മ ജില്ലയിലെ ഗഡ്ഗഡ്‌മേട്ടയ്ക്കും തഡ്‌മെറ്റ്‌ലയ്ക്കും ഇടയിലുള്ള വനമേഖലയിലാണ് മാവോവാദികളും സുരക്ഷാസേനയും തമ്മില്‍ വെടിവയ്പ്പുണ്ടായത്. സിആര്‍പിഎഫിന്റെ 201 കോബ്രാ ബറ്റാലിയനിലെ സൈനികരും ഛത്തീസ്ഗഢ് പോലിസിന്റെ ജില്ലാ റിസര്‍വ് ഗാര്‍ഡും (ഡിആര്‍ജി) മാവോവാദികളും തമ്മിലാണ് ഏറ്റുമുട്ടല്‍ നടന്നത്. വെടിവയ്പ്പ് നിര്‍ത്തിയ ശേഷം മാവോവാദിയുടെ മൃതദേഹം സൈന്യം കണ്ടെടുത്തതായി സിആര്‍പിഎഫ് അറിയിച്ചു.

Next Story

RELATED STORIES

Share it