India

ലോക്ക് ഡൗണ്‍ ലംഘിച്ച് വിവാഹം; വധൂവരന്‍മാര്‍ ഉള്‍പ്പെടെ അറസ്റ്റില്‍

ലോക്ക് ഡൗണ്‍ ലംഘിച്ച് വിവാഹം; വധൂവരന്‍മാര്‍ ഉള്‍പ്പെടെ അറസ്റ്റില്‍
X

നവസാരി: കൊറോണ വ്യാപനം തടയാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ക്ഷേത്രത്തില്‍ വിവാഹം നടത്തിയതിനു വധൂവരന്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ നവസാരി പ്രദേശത്ത് ലോക്ക്ഡൗണ്‍ ലംഘിച്ചതിനാണ് വധുവിനെയും വരനെയും മറ്റ് 12 പേരെയും പോലിസ് അറസ്റ്റ് ചെയ്തത്. വിവാഹത്തിനായി ക്ഷേത്രത്തില്‍ നിരവധി പേര്‍ ഒത്തുകൂടിയിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് നവസാരി പോലിസ് സൂപ്രണ്ട് ഗിരീഷ് പാണ്ഡ്യ പറഞ്ഞു. സ്ഥലത്തെത്തിയപ്പോള്‍ വധുവും വരനും മറ്റ് 12 പേരും അവിടെയുണ്ടെന്ന് കണ്ടെത്തിയെന്നും അറസ്റ്റ് ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.


Next Story

RELATED STORIES

Share it