India

രാജ്യവികസനത്തില്‍ ന്യൂനപക്ഷങ്ങള്‍ നല്‍കിയ പങ്ക് ചെറുതല്ലെന്നു രാഹുല്‍ ഗാന്ധി

ഇന്നു നമ്മള്‍ ഐഐഎമ്മുകളെയും ഐഐടികളെയും കുറിച്ചു സംസാരിക്കുന്നു. എന്നാല്‍ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി മൗലാനാ അബുല്‍ കലാം ആസാദിന്റെ ശ്രമങ്ങളാണ് ഇവ രാജ്യത്തുണ്ടാവാന്‍ കാരണമെന്നതു നാം മറക്കരുതെന്നു രാഹുല്‍ പറഞ്ഞു

രാജ്യവികസനത്തില്‍ ന്യൂനപക്ഷങ്ങള്‍ നല്‍കിയ പങ്ക് ചെറുതല്ലെന്നു രാഹുല്‍ ഗാന്ധി
X

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വികസനത്തിനായി ന്യൂനപക്ഷങ്ങള്‍ നല്‍കിയ സംഭാവനകള്‍ ചെറുതല്ലെന്നും എന്നാല്‍ ഇവരെ അവഗണിക്കുന്നതിനാണു പ്രധാനമന്ത്രി മോദിയുടെ ശ്രമമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. എഐസിസി ന്യൂനപക്ഷ ദേശീയ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. രാജ്യവികസനത്തില്‍ ന്യൂനപക്ഷങ്ങളുടെ പങ്ക് ചെറുതല്ല. ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി മൗലാനാ അബുല്‍ കലാം ആസാദ്, സാരാഭായ്, കുര്യന്‍, മന്‍മോഹന്‍ സിങ് തുടങ്ങിയവര്‍ ചില ഉദാഹരണങ്ങള്‍ മാത്രമാണ്. ഇന്നു നമ്മള്‍ ഐഐഎമ്മുകളെയും ഐഐടികളെയും കുറിച്ചു സംസാരിക്കുന്നു. എന്നാല്‍ മൗലാനാ അബുല്‍ കലാം ആസാദിന്റെ ശ്രമങ്ങളാണ് ഇവ രാജ്യത്തുണ്ടാവാന്‍ കാരണമെന്നതു നാം മറക്കരുതെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്തെ വിഘടിപ്പിക്കുന്നതിനാണു മോദിയുടെ ശ്രമം. ആര്‍എസ്എസ് ആസ്ഥാനമായ നാഗ്പൂരില്‍ നിന്നു രാജ്യത്തെ നിയന്ത്രിക്കാന്‍ കോണ്‍ഗ്രസ് സമ്മതിക്കില്ലെന്നും ഇതിനായി ബിജെപിയെ പരാജയപ്പെടുത്തല്‍ അത്യാവശ്യമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it