India

മുകുന്ദന്‍ സി മേനോന്‍ അവാര്‍ഡ് ഫാദര്‍ സ്റ്റാന്‍ സാമിക്ക് നല്‍കി

ബംഗളൂരു സോഷ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടന്ന ചടങ്ങില്‍ ഫാദര്‍ സ്റ്റാന്‍ സാമിക്കുവേണ്ടി ഫാദര്‍ സേവ്യര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

മുകുന്ദന്‍ സി മേനോന്‍ അവാര്‍ഡ് ഫാദര്‍ സ്റ്റാന്‍ സാമിക്ക് നല്‍കി
X

ബംഗളൂരു: ഇന്ത്യയിലെ പ്രമുഖ മനുഷ്യാവകാശപ്രവര്‍ത്തകന് ദേശീയ മനുഷ്യാവകാശ ഏകോപന സമിതി ഏര്‍പ്പെടുത്തിയ 15ാമത് മുകുന്ദന്‍ സി മേനോന്‍ അവാര്‍ഡ് ഫാദര്‍ സ്റ്റാന്‍ സാമിക്ക് എന്‍സിഎച്ച്ആര്‍ഒ കര്‍ണാടക സംസ്ഥാന പ്രസിഡന്റ് അഡ്വ. എസ് ബാലന്‍ കൈമാറി. ഭീമാകൊറേഗാവ് സമരത്തില്‍ പ്രതിയാക്കി 86കാരനായ സാമിയെ യുഎപിഎ ചാര്‍ത്തി എന്‍ഐഎ അറസ്റ്റുചെയ്ത് ജയിലില്‍ അടച്ചിരിക്കുകയാണ്.

ബംഗളൂരു സോഷ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടന്ന ചടങ്ങില്‍ ഫാദര്‍ സ്റ്റാന്‍ സാമിക്കുവേണ്ടി ഫാദര്‍ സേവ്യര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. എന്‍സിഎച്ച്ആര്‍ഒ നാഷനല്‍ ട്രഷറര്‍ അഡ്വ. മുഹമ്മദ് ഷെരീഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പ്രഫ:പി കോയ, രഞ്ചന്‍ സോളമന്‍, അഡ്വ. യൂസഫ് (മധുര), ദിവ്യ (ഡല്‍ഹി), ദേശീയ സെക്രട്ടറി റെനി ഐലിന്‍, എന്‍സിഎച്ച്ആര്‍ഒ കേരള സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി എന്നിവര്‍ സന്നിഹിതരായിരുന്നു.

Next Story

RELATED STORIES

Share it