India

മറുനാടന്‍ മലയാളികളെ കൊണ്ടുവരാന്‍ കൂടുതല്‍ ട്രെയിന്‍ സര്‍വീസ് വേണം: രമ്യ ഹരിദാസ് എംപി

ഗര്‍ഭിണികള്‍, സ്ത്രീകള്‍, വിദ്യാര്‍ഥികള്‍, പ്രായമായവര്‍, രോഗികള്‍, കുട്ടികള്‍ തുടങ്ങി ആരോഗ്യപരമായ കൂടുതല്‍ പരിഗണന വേണ്ടവര്‍ക്ക് മുന്‍ഗണന നല്‍കി തിരികെക്കൊണ്ടുവരാന്‍ നടപടികളെടുക്കണമെന്നും രമ്യ ഹരിദാസ് പറഞ്ഞു.

മറുനാടന്‍ മലയാളികളെ കൊണ്ടുവരാന്‍ കൂടുതല്‍ ട്രെയിന്‍ സര്‍വീസ് വേണം: രമ്യ ഹരിദാസ് എംപി
X

ന്യൂഡല്‍ഹി: ഇതരസംസ്ഥാനങ്ങളില്‍ ജോലിചെയ്യുന്നവരും തിരികെ വരാന്‍ തയ്യാറുള്ളവരുമായ മറുനാടന്‍ മലയാളികളെ കേരളത്തിലെത്തിക്കാന്‍ കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ഷെഡ്യൂള്‍ ചെയ്യണമെന്ന് രമ്യ ഹരിദാസ് എംപി റെയില്‍വേ മന്ത്രി പീയുഷ് ഗോയലിനോടാവശ്യപ്പെട്ടു. ഗര്‍ഭിണികള്‍, സ്ത്രീകള്‍, വിദ്യാര്‍ഥികള്‍, പ്രായമായവര്‍, രോഗികള്‍, കുട്ടികള്‍ തുടങ്ങി ആരോഗ്യപരമായ കൂടുതല്‍ പരിഗണന വേണ്ടവര്‍ക്ക് മുന്‍ഗണന നല്‍കി തിരികെക്കൊണ്ടുവരാന്‍ നടപടികളെടുക്കണമെന്നും രമ്യ ഹരിദാസ് പറഞ്ഞു.

സാധാരണക്കാരനും പ്രത്യേകിച്ച് ദീര്‍ഘദൂരയാത്ര ആവശ്യമുള്ളവര്‍ക്കും ട്രെയിന്‍ ഗതാഗതത്തെ ആശ്രയിക്കുകയല്ലാതെ വേറെമാര്‍ഗമില്ല. രണ്ടുലക്ഷത്തിലധികം മലയാളികള്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നുമാത്രം കേരളത്തിലേക്ക് മടങ്ങിവരാന്‍ തയ്യാറായിട്ടുണ്ട്. ആയതിനാല്‍തന്നെ കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ കേരളത്തിലേക്ക് ആരംഭിക്കണമെന്നും ആഴ്ചയില്‍ കുറഞ്ഞത് ഒരു ട്രെയിന്‍ വീതമെങ്കിലും എല്ലാ സംസ്ഥാനത്തുനിന്നും കേരളത്തിലേക്ക് റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തണമെന്നും രമ്യ ഹരിദാസ് റെയില്‍വേ മന്ത്രി പീയുഷ് ഗോയലിനുള്ള നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it