India

മധ്യപ്രദേശില്‍ 5 മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

മധ്യപ്രദേശില്‍ 5 മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
X

ഭോപാല്‍: മധ്യപ്രദേശില്‍ ഇന്ന് അഞ്ച് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും. ശിവ്‌രാജ് സിങ് ചൗഹാന്‍ മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശേഷം നടക്കുന്ന ആദ്യ മന്ത്രിസഭാ വികസനമാണ് ഇത്.

നരോത്തം മിശ്ര, കമല്‍ പട്ടേല്‍, മീന സിങ്, തുള്‍സി സിലാവത്ത്, ഗോവിന്ദ് സിങ് രജ്പുത് തുടങ്ങിയവരാണ് മന്ത്രിസഭയിലെത്തുന്ന അഞ്ച് പേര്‍. ഇന്ന് 12 മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ്. സിലാവത്തും രജ്പത്തും ജ്യോതിരാദിത്യ സിന്ധ്യയുടെ ക്യാമ്പില്‍ നിന്ന് വരുന്നവരാണ്. കഴിഞ്ഞ മാര്‍ച്ച് 23 നാണ് ചൗഹാന്‍ മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്.

22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ച് ഒഴിഞ്ഞതിനെ തുടര്‍ന്നാണ് കമല്‍നാഥ് മന്ത്രിസഭയ്ക്ക് രാജിവച്ചൊഴിയേണ്ടിവന്നത്.

Next Story

RELATED STORIES

Share it