Latest News

സ്‌കൂളിലെ ടോയ്‌ലറ്റ് വൃത്തിയാക്കുന്നത് വിദ്യാര്‍ഥികള്‍; സര്‍ക്കാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ക്ക് സസ്‌പെന്‍ഷന്‍

സ്‌കൂളിലെ ടോയ്‌ലറ്റ് വൃത്തിയാക്കുന്നത് വിദ്യാര്‍ഥികള്‍; സര്‍ക്കാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ക്ക് സസ്‌പെന്‍ഷന്‍
X

ചെന്നൈ: തമിഴ്നാട്ടിലെ പാലക്കോട് ടൗണിലെ സര്‍ക്കാര്‍ സ്‌കൂളിലെ ടോയ്‌ലറ്റുകള്‍ വൃത്തിയാക്കുന്നത് വിദ്യാര്‍ഥികള്‍. പ്രതിഷേധം കനത്തതോടെ പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്തു.വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് കാര്യങ്ങള്‍ പുറം ലോകമറിയുന്നത്. യൂണിഫോം ധരിച്ച് ചൂലെടുത്ത് സ്‌കൂളിലെ ടോയ്ലറ്റുകള്‍ വൃത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ വീഡിയോയില്‍ ഉണ്ടായിരുന്നു.

1-8 ക്ലാസുകളില്‍ നിന്നുള്ള ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ള 150 ഓളം കുട്ടികള്‍ സ്‌കൂളില്‍ പഠിക്കുന്നുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. കുട്ടികള്‍ പലപ്പോഴും ക്ഷീണിതരായാണ് വീട്ടിലെത്തുന്നതെന്ന് മാതാപിതാക്കള്‍ പറയുന്നു. റിപാര്‍ട്ട് അനുസരിച്ച്, ടോയ്ലറ്റുകള്‍ വൃത്തിയാക്കുക, വെള്ളമെടുക്കുക, സ്‌കൂള്‍ പരിസരം വൃത്തിയാക്കുക തുടങ്ങിയ ചുമതലകള്‍ വിദ്യാര്‍ഥികളെയാണ് ഏല്‍പിക്കുന്നത്.

ഗൃഹപാഠം ചെയ്യാന്‍ പോലും കഴിയാത്ത വിധം ക്ഷീണിച്ചാണ് കുട്ടികള്‍ ക്ലാസ് കഴിഞ്ഞ് വീട്ടില്‍ എത്തിുന്നതെന്നും കാര്യം തിരക്കിയപോഴാണ് സംഭവം മനസിലായതെന്നും മാതാപിതാക്കള്‍ പറയുന്നു

ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ, രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പലിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

Next Story

RELATED STORIES

Share it