India

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതല്ലെന്ന് മുഹമ്മദ് റോഷന്‍

പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് കൂടെവന്നത്. പെണ്‍കുട്ടിയുമായി രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ക്ക് പ്രണയം അറിയാമായിരുന്നു. എന്നാല്‍, സമ്മതിച്ചില്ല. അതുകൊണ്ടാണ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുവന്നത്. പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് വിളിച്ചിറക്കിയതല്ല. സ്വന്തം ഇഷ്ടപ്രകാരമാണ് വന്നതെന്നും റോഷന്‍ വ്യക്തമാക്കി.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതല്ലെന്ന് മുഹമ്മദ് റോഷന്‍
X

മുംബൈ: ഓച്ചിറയില്‍നിന്ന് രാജസ്ഥാന്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതല്ലെന്ന് പോലിസ് പിടിയിലായ മുഹമ്മദ് റോഷന്‍. പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് കൂടെവന്നത്. പെണ്‍കുട്ടിയുമായി രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ക്ക് പ്രണയം അറിയാമായിരുന്നു. എന്നാല്‍, സമ്മതിച്ചില്ല. അതുകൊണ്ടാണ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുവന്നത്. പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് വിളിച്ചിറക്കിയതല്ല. സ്വന്തം ഇഷ്ടപ്രകാരമാണ് വന്നതെന്നും റോഷന്‍ വ്യക്തമാക്കി. ആദ്യം പോയത് മംഗലാപുരത്തേക്കാണ്. അവിടെ നിന്ന് ഒരു സുഹൃത്ത് മുംബൈയിലുള്ളതിനാല്‍ ഇവിടേക്ക് വന്നു. പ്രണയം വീട്ടുകാര്‍ അറിഞ്ഞതിനെത്തുടര്‍ന്നാണ് ഒളിച്ചോടിയത്.

പെണ്‍കുട്ടിക്ക് 18 വയസുണ്ടെന്നും റോഷന്‍ മുംബൈയിലെ പന്‍വേലിലെ പോലിസ് സ്‌റ്റേഷനില്‍വച്ച് മാധ്യമങ്ങളോട് പ്രതികരിച്ചു. മറ്റൊരു വിവാഹം ഉറപ്പിച്ചതിനാലാണ് ഒളിച്ചോടിയതെന്ന് പെണ്‍കുട്ടിയും പ്രതികരിച്ചു. മുംബൈയിലെ പന്‍വേലിലെ ചേരിയില്‍നിന്നാണ് പെണ്‍കുട്ടിയെയും ഒപ്പമുണ്ടായിരുന്ന മുഹമ്മദ് റോഷനെയും പോലിസ് കണ്ടെത്തുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ഇവരെ കേരളത്തിലേക്ക് കൊണ്ടുവരും. ഒമ്പതുദിവസം മുമ്പാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുന്നത്. ഒരു സംഘമാളുകള്‍ നാടോടിസംഘം താമസിക്കുന്ന ഷെഡ്ഡില്‍ അതിക്രമിച്ചുകയറി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാണ് കേസ്.

Next Story

RELATED STORIES

Share it