India

ഓണ്‍ലൈന്‍ ക്ലാസ്: മൊബൈല്‍ നെറ്റ്‌വര്‍ക്ക് തേടി കുന്നിന്‍മുകളില്‍ കയറിയ വിദ്യാര്‍ഥി വീണ് മരിച്ചു

ഓണ്‍ലൈന്‍ ക്ലാസ്: മൊബൈല്‍ നെറ്റ്‌വര്‍ക്ക് തേടി കുന്നിന്‍മുകളില്‍ കയറിയ വിദ്യാര്‍ഥി വീണ് മരിച്ചു
X

ഭുവനേശ്വര്‍: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിനായി മൊബൈല്‍ നെറ്റ്‌വര്‍ക്ക് അന്വേഷിച്ച് കുന്നിന്‍മുകളില്‍ കയറിയ 13കാരന്‍ കാല്‍വഴുതി വീണ് മരിച്ചു. ഒഡീഷയിലെ റായ്ഗഢ് ജില്ലയിലാണ് ദാരുണമായ സംഭവമുണ്ടായത്. ആദിവാസികള്‍ കൂടുതലായി താമസിക്കുന്ന പദ്മപൂര്‍ ബ്ലോക്കിന് കീഴിലുള്ള പന്ദ്രഗുഡ ഗ്രാമത്തില്‍ താമസിക്കുന്ന ആന്‍ഡ്രിയ ജഗരംഗയാണ് മരിച്ചത്. കട്ടക്കിലെ മിഷണറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ് ആന്‍ഡ്രിയ.

കൊവിഡ് കാലയളവില്‍ സ്‌കൂളുകള്‍ അടച്ചതിനാല്‍ കുട്ടികളുടെ പഠനം ഓണ്‍ലൈനാണ്. എല്ലാ ദിവസവും വീട്ടിലിരുന്ന് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥി, ചൊവ്വാഴ്ച മൊബൈല്‍ നെറ്റ്‌വര്‍ക്ക് ലഭിക്കാത്തതിനെ തുടര്‍ന്ന് സമീപത്തെ കുന്നിന്റെ മുകളിലേക്ക് പോവുകയായിരുന്നു. കനത്ത മഴ പെയ്തിരുന്നതിനാല്‍ കുന്നിന് മുകളിലേക്ക് കയറവെ കാല്‍വഴുതി കുട്ടി താഴേക്ക് പതിക്കുകയായിരുന്നു. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ അടുത്തുള്ള പദ്മപൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.Odisha boy dies after falling from hill looking for mobile network to study

Next Story

RELATED STORIES

Share it