India

പുതുക്കിയ മോട്ടോര്‍ വാഹനനിയമം: രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പിഴ ഒഡീഷയിലെ ട്രക്ക് ഡ്രൈവര്‍ക്ക്, 86,500 രൂപ

സാംബാല്‍പൂരിലെ ട്രക് ഡ്രൈവര്‍ അശോക് യാദവിന് 86,500 രൂപയാണ് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ പിഴയായി ഈടാക്കിയത്. ട്രക്കില്‍ ജെസിബി കയറ്റിക്കൊണ്ടുപോയതടക്കമുള്ള കുറ്റത്തിന്റെ പേരിലാണ് വന്‍തുക പിഴയായി ചുമത്തിയത്.

പുതുക്കിയ മോട്ടോര്‍ വാഹനനിയമം: രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പിഴ ഒഡീഷയിലെ ട്രക്ക് ഡ്രൈവര്‍ക്ക്, 86,500 രൂപ
X

ഭുവനേശ്വര്‍: പുതുക്കിയ മോട്ടോര്‍ വാഹനനിയമം പ്രാബല്യത്തിലായശേഷം രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പിഴ ലഭിച്ചത് ഒഡീഷയിലെ ട്രക്ക് ഡ്രൈവര്‍ക്ക്. സാംബാല്‍പൂരിലെ ട്രക് ഡ്രൈവര്‍ അശോക് യാദവിന് 86,500 രൂപയാണ് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ പിഴയായി ഈടാക്കിയത്. ട്രക്കില്‍ ജെസിബി കയറ്റിക്കൊണ്ടുപോയതടക്കമുള്ള കുറ്റത്തിന്റെ പേരിലാണ് വന്‍തുക പിഴയായി ചുമത്തിയത്. എന്‍എല്‍ 01 ജി- 1470 എന്ന നാഗാലാന്‍ഡ് രജിസ്‌ട്രേഷനിലുള്ളതാണ് ട്രക്ക്. എന്നാല്‍, ഡ്രൈവര്‍ ചില രേഖകള്‍ ഹാജരാക്കിയതോടെ പിഴത്തുക 70,000 രൂപയായി കുറച്ചുനല്‍കി.


പിഴയടച്ചശേഷം കഴിഞ്ഞ ആറിന് ട്രക്ക് വിട്ടുനല്‍കിയതായി അശോക് യാദവ് പറഞ്ഞു. അനധികൃതമായി മറ്റൊരു വ്യക്തിയെ വാഹനമോടിക്കാന്‍ അനുവദിച്ചതിന് 5,000 രൂപ, ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് 5,000 രൂപ, അമിതഭാരം കയറ്റിയതിന് 56,000 രൂപ, അമിത വലിപ്പമുള്ള ലോഡ് കയറ്റലിന് 20,000 രൂപ, പൊതുകുറ്റത്തിന് 500 രൂപ എന്നിങ്ങനെയാണ് അശോക് യാദവിന് മോട്ടോര്‍ വാഹനവകുപ്പ് പിഴ ചുമത്തിയത്. അങ്കുല്‍ ജില്ലയിലെ താല്‍ചറില്‍നിന്ന് ഛത്തീസ്ഗഡിലേക്ക് പോവുമ്പോഴാണ് സാംബാല്‍പൂര്‍ ആര്‍ടിഒ ഉദ്യോഗസ്ഥര്‍ ട്രക്ക് തടഞ്ഞ് പരിശോധന നടത്തിയത്. നാഗാലാന്‍ഡ് ആസ്ഥാനമായുള്ള ബിഎല്‍എ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ് ട്രക്ക്.

Next Story

RELATED STORIES

Share it