India

രാജസ്ഥാനിലെ ദലിതനായ പ്രതിപക്ഷനേതാവ് ക്ഷേത്രത്തില്‍ പ്രവേശിച്ചു; ക്ഷേത്രം ഗംഗാജലം കൊണ്ട് ശുദ്ധീകരിച്ച് ബിജെപി

രാജസ്ഥാനിലെ ദലിതനായ പ്രതിപക്ഷനേതാവ്  ക്ഷേത്രത്തില്‍ പ്രവേശിച്ചു; ക്ഷേത്രം ഗംഗാജലം കൊണ്ട് ശുദ്ധീകരിച്ച് ബിജെപി
X

ജയ്പൂര്‍: രാജസ്ഥാനില്‍ പ്രതിപക്ഷ നേതാവായ ടിക്കാറാം ജുല്ലി ക്ഷേത്രത്തില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ക്ഷേത്രം ഗംഗാജലം കൊണ്ട് ശുദ്ധീകരിച്ച് ബിജെപി നേതാവ്. ദലിതനായ കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവായ ടിക്കാറാം ജുല്ലിയാണ് രാജസ്ഥാനിലെ രാമക്ഷേത്രത്തില്‍ പ്രവേശിച്ചത്. തുടര്‍ന്നാണ് ബിജെപി നേതാവായ ഗ്യാന്‍ ദേവ് അഹൂജ ക്ഷേത്രം ഗംഗാജലം കൊണ്ട് ശുദ്ധീകരിച്ചത്. രാജസ്ഥാനിലെ രാമക്ഷേത്രമാണ് ഗംഗാജലം കൊണ്ട് ശുദ്ധീകരിച്ചത്. ക്ഷേത്രത്തിലെ സമര്‍പ്പണ ചടങ്ങിലാണ് കോണ്‍ഗ്രസ് നേതാവ് പങ്കെടുത്തത്. ക്ഷേത്രം ഗംഗാജലം തളിച്ച് ശുദ്ധീകരിക്കുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. ശുദ്ധിയില്ലാത്ത ചിലര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചെന്നും തുടര്‍ന്ന് ക്ഷേത്രം ശുദ്ധീകരിച്ചുമെന്നാണ് ബിജെപി നേതാവിന്റെ ഭാഷ്യം.


ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി വ്യഭിചാര കേന്ദ്രമാണെന്നും കോണ്‍ഡവും മദ്യക്കുപ്പിക്കളും യൂണിവേഴ്‌സിറ്റിയില്‍ വ്യാപകമാണെന്നും വിവാദ പ്രസ്താവന നടത്തിയ നേതാവാണ് ഗ്യാന്‍ ദേവ് അഹൂജ. 2016ലായിരുന്നു സംഭവം.തനിക്കെതിരേ നടന്ന ഒറ്റപ്പെട്ട നടപടിയല്ല ഇതെന്നും മറ്റ് ജാതിയില്‍പ്പെട്ട എല്ലാവിധ ജനങ്ങള്‍ക്കെതിരേയുമുള്ള നടപടിയാണിതെന്നും കോണ്‍ഗ്രസ് നേതാവ് ടിക്കാറാം ജുല്ലി പറഞ്ഞു. ബിജെപി നേതാവിന്റെ നടപടിക്കെതിരേ കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തിയിരുന്നു.




Next Story

RELATED STORIES

Share it