India

പ്രധാനമന്ത്രി ഇന്ന് രാവിലെ 10 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി ഇന്ന് രാവിലെ 10 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും
X

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ 10 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. കൊവിഡ് മഹാമാരിക്കെതിരായ പ്രതിരോധ കുത്തിവയ്‌പ്പെടുത്തവരുടെ എണ്ണം 100 കോടി പിന്നിട്ടതിന് പിന്നാലെയാണ് പ്രധാനമന്ത്രി അഭിസംബോധനക്കൊരുങ്ങുന്നത്. പ്രധാനമന്ത്രിയുടെ ഓഫിസാണ് ട്വിറ്ററില്‍ ഒറ്റവരിയിലൂടെ ഇക്കാര്യം കുറിച്ചത്. എന്നാല്‍, ഏത് വിഷയത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതെന്ന് കുറിപ്പില്‍ വ്യക്തമാക്കിയിട്ടില്ല.

നൂറുവര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ മഹാമാരിക്കെതിരേ ശക്തമായ സുരക്ഷാകവചമാണ് 100 കോടി പ്രതിരോധവാക്‌സിന്‍ നല്‍കിയതിലൂടെ രാജ്യം തീര്‍ത്തിരിക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം വാക്‌സിനെടുത്തവരുടെ എണ്ണം 100 കോടി പിന്നിട്ടപ്പോള്‍ പ്രധാനമന്ത്രി പറഞ്ഞത്. വാക്‌സിന്‍ നിര്‍മാണക്കമ്പനികളുടെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാക്‌സിന്‍ എത്തിച്ചവരുടെയും സേവനം മറക്കാനാവില്ല.

രാജ്യത്തെ ശാസ്ത്ര, സംരംഭക രംഗങ്ങളുടെയും 130 കോടി ജനങ്ങളുടെയും മഹാവിജയമാണിത്. അവിശ്വാസവും പരിഭ്രാന്തിയും സൃഷ്ടിക്കുന്നതിനുള്ള വിവിധ ശ്രമങ്ങളുണ്ടായിരുന്നിട്ടും പ്രതിരോധ കുത്തിവയ്പ്പുകളില്‍ ജനങ്ങളുടെ വിശ്വാസത്തിനും അതിന്റെ വിജയത്തിനും അഭിനന്ദനം അറിയിക്കുന്നു. രാജ്യത്തിന്റെ ശേഷിയെക്കുറിച്ച് പലരും സംശയിച്ചിട്ടും ഒമ്പത് മാസത്തിനുള്ളിലാണ് ഈ സുപ്രധാന നേട്ടം കൈവരിച്ചത്- പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it