India

ഇന്ധനവില വീണ്ടും കുതിക്കുന്നു; ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയും വര്‍ധിപ്പിച്ചു

ഇന്ധനവില വീണ്ടും കുതിക്കുന്നു; ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയും വര്‍ധിപ്പിച്ചു
X

കൊച്ചി: ഇന്ധനവില ഇന്നും കുതിക്കുന്നു. ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 107.55 രൂപയും ഡീസലിന് ലിറ്ററിന് 101.32 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 109.51 രൂപയും ഡീസലിന് 103.15 രൂപയുമായി വില. കോഴിക്കോട്ട് ഡീസലിന് ലിറ്ററിന് വില 101.46 രൂപയാണ്. പെട്രോളിന് 107.69 രൂപയുമായി. തുടര്‍ച്ചയായ നാലാം ദിവസവും ഇന്ധനവില വര്‍ധിപ്പിച്ചതിന് ശേഷം ശനിയാഴ്ച പെട്രോള്‍, ഡീസല്‍ വില രാജ്യത്തുടനീളം എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തി.

ഡല്‍ഹിയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില 35 പൈസ വര്‍ധിപ്പിച്ചതോടെ ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 107.24 രൂപയും ഡീസലിന് 95.97 രൂപയും വിലവരും. കൊല്‍ക്കത്തയില്‍ പെട്രോള്‍ ലിറ്ററിന് 107.78 രൂപയും ഡീസല്‍ ലിറ്ററിന് 99.08 രൂപയുമാണ്. രാജ്യത്ത് വര്‍ധിച്ചുവരുന്ന ഇന്ധനവില പെട്ടെന്ന് കുറയില്ലെന്നാണ് സൂചനകള്‍. ബംഗളൂരുവില്‍ പെട്രോള്‍ ലിറ്ററിന് 110.98 രൂപയും ഡീസലിന് 101.86 രൂപയും ഹൈദരാബാദില്‍ ഒരു ലിറ്റര്‍ പെട്രോളിന് ഇപ്പോള്‍ 111.55 രൂപയും ഡീസലിന് 104.70 രൂപയുമാണ്.

Next Story

RELATED STORIES

Share it