India

മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച് ഒഡീഷയില്‍ മലയാളി വൈദികനെ പോലിസ് പള്ളിയില്‍ കയറി മര്‍ദിച്ചു

മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച് ഒഡീഷയില്‍ മലയാളി വൈദികനെ പോലിസ് പള്ളിയില്‍ കയറി മര്‍ദിച്ചു
X

ഭുവനേശ്വര്‍: ഒഡീഷയില്‍ മലയാളി വൈദികന് പോലിസിന്റെ ക്രൂരമര്‍ദനം. ബെര്‍ഹാംപൂര്‍ രൂപതയിലെ ജൂബ ഇടവക പള്ളി വികാരി ഫാ. ജോഷി ജോര്‍ജിനാണ് മര്‍ദനമേറ്റത്. മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച് പോലിസ് സംഘം പള്ളിയില്‍ അതിക്രമിച്ചു കയറി കയ്യേറ്റം ചെയ്യുകയായിരുന്നു. കൂടെയുണ്ടായിരുന്ന സഹ വൈദികനും മര്‍ദനമേറ്റിട്ടുണ്ട്. പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കായി എത്തിയവര്‍ക്ക് നേരെയും മര്‍ദനമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ച് 22നായിരുന്നു സംഭവം നടന്നത്. പോലിസ് പള്ളിയുടെ സ്വത്തുക്കള്‍ നശിപ്പിച്ചതായും ആരോപണമുണ്ട്.

മധ്യപ്രദേശിലെ ജബല്‍പൂരില്‍ വിഎച്ച്പി ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ രണ്ട് വൈദികരെ കയ്യേറ്റം ചെയ്തതില്‍ പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ ഒഡീഷയിലെ ആക്രമണവും പുറത്തറിയുന്നത്.അതേസമയം, ജബല്‍പൂരില്‍ വൈദികരെ ആക്രമിച്ച സംഭവത്തില്‍ ഇന്നലെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പോലിസ് അന്വേഷണം തുടങ്ങി. അക്രമത്തില്‍ പങ്കെടുത്ത മൂന്നു പേരെ മാത്രമാണ് ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞത്.



Next Story

RELATED STORIES

Share it