India

ഡല്‍ഹി: കലാപബാധിതര്‍ക്ക് നിയമ- മാനുഷിക-പുനരധിവാസ സഹായങ്ങള്‍ പ്രഖ്യാപിച്ച് പോപുലര്‍ ഫ്രണ്ട്

ഡല്‍ഹിയില്‍ കലാപബാധിതര്‍ക്കുള്ള ദുരിതാശ്വാസ, പുനരധിവാസപ്രവര്‍ത്തനങ്ങളും പോപുലര്‍ ഫ്രണ്ട് ഏറ്റെടുക്കും. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ പരിചയസമ്പന്നരായ സംഘടനയുടെ കേഡര്‍മാരെ കലാപബാധിതപ്രദേശങ്ങളില്‍ വിന്യസിക്കും.

ഡല്‍ഹി: കലാപബാധിതര്‍ക്ക് നിയമ- മാനുഷിക-പുനരധിവാസ സഹായങ്ങള്‍ പ്രഖ്യാപിച്ച് പോപുലര്‍ ഫ്രണ്ട്
X

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ വടക്കുകിഴക്കന്‍ മേഖലകളില്‍ സംഘപരിവാര്‍ അഴിച്ചുവിട്ട കലാപത്തില്‍ ഇരകളായവര്‍ക്ക് നിയമപരവും മാനുഷികപരവുമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ. കലാപബാധിതര്‍ക്ക് നിയമസഹായം ഉറപ്പുവരുത്തുന്നതിന് അഭിഭാഷകര്‍ ഉള്‍പ്പെടുന്ന ലീഗല്‍ ഹെല്‍പ്‌ലൈന്‍ സജ്ജമാക്കും. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനും കലാപത്തെ നിയമപരമായി പ്രതിരോധിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഡല്‍ഹിയില്‍തന്നെ നിയമസഹായ ഓഫിസും തുടങ്ങും.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി സംഘപരിവാര്‍ നിരപരാധികളെ അതിക്രൂരമായി വേട്ടയാടുന്നതിനാണ് ഡല്‍ഹിയുടെ വടക്കുകിഴക്കന്‍ മേഖലകള്‍ സാക്ഷ്യംവഹിച്ചതെന്ന് പോപുലര്‍ ഫ്രണ്ട് ജനറല്‍ സെക്രട്ടറി അനീസ് അഹമ്മദ് വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. അക്രമത്തില്‍ ഇതിനകം 38 പേര്‍ മരിക്കുകയും നൂറുകണക്കിന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നിരവധി വീടുകള്‍, കടകള്‍, സ്‌കൂളുകള്‍, മറ്റ് സ്വത്തുക്കള്‍, ജനങ്ങളുടെ ഉപജീവനമാര്‍ഗങ്ങള്‍ എന്നിവ നശിപ്പിക്കപ്പെട്ടു. ഈ ആസൂത്രിത കലാപത്തിലെ ഇരകള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുക, ഇരകള്‍ക്ക് നീതി ലഭിക്കുന്നുവെന്ന് ഉറപ്പാക്കുക എന്നിവയാണ് ഇപ്പോള്‍ അനിവാര്യമായിരിക്കുന്നത്.

പരിക്കേറ്റവര്‍ക്ക് അടിയന്തര മാനുഷികപരമായ ആശ്വാസം, ഉപജീവനമാര്‍ഗങ്ങള്‍ നഷ്ടമായവര്‍ക്ക് അവ പുനര്‍നിര്‍മിക്കാന്‍ സഹായിക്കുക എന്നിവയാണ് ശ്രദ്ധകേന്ദ്രീകരിക്കുന്ന മറ്റ് മേഖലകള്‍. ഡല്‍ഹിയില്‍ കലാപബാധിതര്‍ക്കുള്ള ദുരിതാശ്വാസ, പുനരധിവാസപ്രവര്‍ത്തനങ്ങളും പോപുലര്‍ ഫ്രണ്ട് ഏറ്റെടുക്കും. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ പരിചയസമ്പന്നരായ സംഘടനയുടെ കേഡര്‍മാരെ കലാപബാധിതപ്രദേശങ്ങളില്‍ വിന്യസിക്കും. പോപുലര്‍ ഫ്രണ്ട് നടത്തുന്ന ദൗത്യത്തിന് മനസ്സാക്ഷി മരവിക്കാത്ത മുഴുവന്‍ ആളുകളുടെയും ആത്മാര്‍ഥമായ സഹകരണമുണ്ടാവണമെന്ന് പോപുലര്‍ ഫ്രണ്ട് അഭ്യര്‍ഥിച്ചു.

Next Story

RELATED STORIES

Share it