India

ശ്വാസകോശത്തില്‍ അണുബാധയും; പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില വീണ്ടും വഷളായി

വെന്റിലേറ്ററിന്റെ സഹായത്തിലാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നതെന്നും ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ ആര്‍മി റിസര്‍ച്ച് ആന്റ് റഫറല്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു.

ശ്വാസകോശത്തില്‍ അണുബാധയും; പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില വീണ്ടും വഷളായി
X

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍. അദ്ദേഹത്തിന്റെ ശ്വാസകോശത്തില്‍ അണുബാധയുണ്ടായതാണ് ആരോഗ്യനില വഷളാക്കിയത്. ഇത് നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും വെന്റിലേറ്ററിന്റെ സഹായത്തിലാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നതെന്നും ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ ആര്‍മി റിസര്‍ച്ച് ആന്റ് റഫറല്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു.

വിദഗ്ധഡോക്ടര്‍മാരുടെ സംഘമാണ് അദ്ദേഹത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നതെന്നും ആശുപത്രി വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. തലച്ചോറില്‍ രക്തം കട്ടപിടിച്ചതു നീക്കാനായി ശസ്ത്രക്രിയയ്ക്കു വിധേയനായ പ്രണാബിന് കോവിഡും സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ 10 നാണ് കുളിമുറിയില്‍ വീണ് തലയ്ക്ക് പരിക്കേറ്റ പ്രണബ് മുഖര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെയെത്തിയ ശേഷമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

തലച്ചോറില്‍ രക്തം കട്ടപിടിച്ചത് നീക്കംചെയ്യാന്‍ അടിയന്തരശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിനുശേഷം അദ്ദേഹം അബോധാവസ്ഥയിലായി. കഴിഞ്ഞദിവസം പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മകന്‍ അഭിജിത്ത് മുഖര്‍ജി ട്വീറ്റ് ചെയ്തിരുന്നു. പിതാവിന്റെ ആരോഗ്യനില തൃപ്തികരമാണ്. ഡോക്ടര്‍മാരുടെ ആത്മാര്‍ഥമായ പരിശ്രമംകൊണ്ട് കാര്യങ്ങള്‍ നിയന്ത്രണവിധേയമാണ്. അദ്ദേഹം വേഗം സുഖംപ്രാപിക്കുന്നതിന് എല്ലാവരുടെയും പ്രാര്‍ത്ഥനകളുണ്ടാവണമെന്നും അഭിജിത്ത് ട്വീറ്റില്‍ അഭ്യര്‍ഥിച്ചിരുന്നു. ഇതിനുശേഷമാണ് പ്രണബ് മുഖര്‍ജിയുടെ ശ്വാസകോശത്തില്‍ അണുബാധയുണ്ടായത്.

Next Story

RELATED STORIES

Share it