India

ഓണ്‍ലൈന്‍ പഠനം; പഞ്ചാബില്‍ 1.78 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് സൗജന്യ സ്മാര്‍ട്ട്‌ഫോണ്‍

കൊവിഡ് നിയന്ത്രണങ്ങള്‍ നിലവിലുള്ളതിനാല്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളും പ്രധാന നഗരങ്ങളും പട്ടണങ്ങളും ഉള്‍പ്പെടുന്ന 26 വിവിധ ഭാഗങ്ങളിലായാണ് പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങ് നടത്തുന്നത്. പരിപാടിക്കായി ജനങ്ങള്‍ തിങ്ങിക്കൂടുന്നത് തടയാനാണിതെന്ന് അമരീന്ദര്‍ സിങ് വ്യക്തമാക്കി.

ഓണ്‍ലൈന്‍ പഠനം; പഞ്ചാബില്‍ 1.78 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് സൗജന്യ സ്മാര്‍ട്ട്‌ഫോണ്‍
X

ചണ്ഡിഗഢ്: ലോക്ക് ഡൗണ്‍ മൂലം വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാത്ത സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പഠനം ഉറപ്പുവരുത്തുന്നതിന് പഞ്ചാബ് സര്‍ക്കാര്‍ 1.78 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്യുന്നു. സംസ്ഥാനത്തെ എല്ലാ 12ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കും സ്മാര്‍ട്ട് ഫോണുകള്‍ നല്‍കുന്ന പദ്ധതി ആഗസ്ത് 12 നാണ് ഉദ്ഘാടനം ചെയ്യുക. സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കുന്ന പഠനവിവരങ്ങള്‍ ലഭ്യമാക്കുന്നതിനുംകൂടിയാണ് ഫോണുകള്‍ നല്‍കുന്നത്.

അത്യാധുനിക സ്മാര്‍ട്ട്ഫോണുകള്‍ നല്‍കിക്കൊണ്ട് ജനങ്ങള്‍ക്ക് പ്രത്യേകിച്ച് യുവജനതയ്ക്ക് നല്‍കിയ വാഗ്ദാനം സര്‍ക്കാര്‍ നിറവേറ്റുകയാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അറിയിച്ചു. കൊവിഡ് നിയന്ത്രണങ്ങള്‍ നിലവിലുള്ളതിനാല്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളും പ്രധാന നഗരങ്ങളും പട്ടണങ്ങളും ഉള്‍പ്പെടുന്ന 26 വിവിധ ഭാഗങ്ങളിലായാണ് പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങ് നടത്തുന്നത്. പരിപാടിക്കായി ജനങ്ങള്‍ തിങ്ങിക്കൂടുന്നത് തടയാനാണിതെന്ന് അമരീന്ദര്‍ സിങ് വ്യക്തമാക്കി. എല്ലാ പട്ടണങ്ങളിലേയും 15 വിദ്യാര്‍ഥികളെ മാത്രം പരിപാടിയില്‍ പങ്കെടുപ്പിക്കും. ഇതുസംബന്ധിച്ച് എല്ലാ ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ക്കും മുഖ്യമന്ത്രി കത്തയച്ചിട്ടണ്ട്.

'ക്യാപ്റ്റന്‍ സ്മാര്‍ട്ട് കണക്ട്' എന്ന കുറിപ്പും മുഖ്യമന്ത്രിയുടെ ചിത്രവും ഫോണിന്റെ പിന്‍ഭാഗത്ത് പരിപ്പിച്ചിരിക്കും. സര്‍ക്കാരിന്റെ ഇ- സേവ ആപ്പ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്താണ് നല്‍കുന്നത്. ഈ വര്‍ഷം നവംബറോടെ 12ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് 1.78 ലക്ഷത്തിലധികം സ്മാര്‍ട്ട്ഫോണുകള്‍ വിതരണം ചെയ്യുമെന്നാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം. ഇതില്‍ ആദ്യബാച്ചായ 50,000 ത്തോളം പേര്‍ക്ക് ബുധനാഴ്ച ഫോണുകള്‍ വിതരണം ചെയ്യും. ഫോണുകളുടെ രണ്ടാംഘട്ട വിതരണം അടുത്തുതന്നെ ഉണ്ടാവുമെന്ന് മന്ത്രിസഭായോഗത്തിനുശേഷം ഔദ്യോഗികവക്താവ് അറിയിച്ചു.

Next Story

RELATED STORIES

Share it