India

ആര്‍എസ്എസിനേയും മോദിയെയും എതിര്‍ത്താല്‍ കേസില്‍പ്പെടുത്തും: രാഹുല്‍

ആര്‍എസ്എസിനേയും മോദിയെയും എതിര്‍ത്താല്‍ കേസില്‍പ്പെടുത്തും: രാഹുല്‍
X

പട്‌ന: ആര്‍എസ്എസിനേയും മോദിയേയും എതിര്‍ക്കുന്നവരെയെല്ലാം കേസുകളില്‍പ്പെടുത്തുന്ന രീതിയാണ് രാജ്യത്തു നടക്കുന്നതെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എ്ന്നാല്‍ ഇത്തരം നീക്കങ്ങള്‍ കൊണ്ടു തന്റെ പോരാട്ടം അവസാനിക്കുമെന്നു കരുതേണ്ട. ദരിദ്രരുടെയും കര്‍ഷകരുടെയും അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ട്. ഭരണഘടന തകരാതെ സംരക്ഷിക്കേണ്ടതുണ്ട്. ഇതിനെല്ലാം വേണ്ടി താന്‍ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും രാഹുല്‍ വ്യക്തമാക്കി.

എല്ലാ കള്ളന്മാരുടെ പേരിലും മോദിയുണ്ടെന്ന് തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിച്ചതിനെ തുടര്‍ന്നു ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി രാഹുലിനെതിരെ മാനനഷ്ടക്കേസ് നല്‍കിയിരുന്നു. ഈ കേസില്‍ ജാമ്യം നേടിയശേഷം സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

Next Story

RELATED STORIES

Share it