India

കുഞ്ഞുങ്ങളെ ലൈംഗിക അതിക്രമങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ നടപടികള്‍ വേണം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

പോക്‌സോ കേസുകളില്‍ കുറ്റാരോപിതരായവരില്‍ വെറും 9 ശതമാനം കേസുകള്‍ മാത്രമേ ശിക്ഷിക്കപ്പെടുന്നുള്ളൂ എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

കുഞ്ഞുങ്ങളെ ലൈംഗിക അതിക്രമങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ നടപടികള്‍ വേണം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍
X

ന്യൂഡല്‍ഹി: രാജ്യത്തെ കുഞ്ഞുങ്ങളെ പൈശാചികമായ ലൈംഗിക അതിക്രമങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിന് നിയമപരവും ഭരണപരവുമായ നടപടികള്‍ എത്രയും പെട്ടെന്ന് കൈക്കൊള്ളണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. ലോക്‌സഭയുടെ ശൂന്യവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോക്‌സോ കേസുകളില്‍ കുറ്റാരോപിതരായവരില്‍ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം വളരെ കുറവാണ്. കുറ്റാരോപിതരായവരില്‍ വെറും 9 ശതമാനം കേസുകള്‍ മാത്രമേ ശിക്ഷിക്കപ്പെടുന്നുള്ളൂ എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. നിലവിലെ കണക്ക് പ്രകാരം മറ്റു പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടിലെങ്കില്‍ മാത്രം ഇപ്പോള്‍ ആക്രമണത്തിന് ഇരയായവര്‍ക്കു നീതി ലഭിക്കാന്‍ 2029 വരെ കാത്ത് നില്‍ക്കേണ്ടി വരും.

ഡല്‍ഹി ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം ആവശ്യമായ നിയമ സഹായമോ നഷ്ട പരിഹാരമോ ആരോഗ്യപരവും വിദ്യഭ്യാസപരവുമായ സഹായമോ മറ്റു സര്‍ക്കാര്‍ സഹായങ്ങളോ ഇരയ്ക്കും അത്‌പോലെ അവരുടെ കുടുംബങ്ങള്‍ക്കും ലഭിക്കുന്നില്ല. കേരളമുള്‍പ്പടെയുള്ള എല്ലാ സംസ്ഥാനങ്ങളിലും ഇതേ പരിതാപകരമായ അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it