India

രാജ്യസഭ അവകാശസമിതി യോഗം ഇന്ന്; പൗരത്വ നിയമത്തിനെതിരായ കേരള നിയമസഭ പ്രമേയം ചര്‍ച്ചയാവും

പാര്‍ലമെന്റ് പാസാക്കിയ നിയമം ഭരണഘടനാവിരുദ്ധമാണെന്ന നിയമസഭ പ്രമേയം അവകാശലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ജിവിഎല്‍ നരസിംഹറാവു എംപിയാണ് നോട്ടീസ് നല്‍കിയത്.

രാജ്യസഭ അവകാശസമിതി യോഗം ഇന്ന്; പൗരത്വ നിയമത്തിനെതിരായ കേരള നിയമസഭ പ്രമേയം ചര്‍ച്ചയാവും
X

ന്യൂഡല്‍ഹി: രാജ്യസഭയുടെ അവകാശ സമിതി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. പൗരത്വ ഭേദഗതി നിയമത്തിനെതിരേ കേരള നിയമസഭ പ്രമേയം പാസാക്കിയത് ചോദ്യംചെയ്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരേ അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയ പശ്ചാത്തലത്തില്‍ നടക്കുന്ന യോഗം ഏറെ നിര്‍ണായകമാണ്. പാര്‍ലമെന്റ് പാസാക്കിയ നിയമം ഭരണഘടനാവിരുദ്ധമാണെന്ന നിയമസഭ പ്രമേയം അവകാശലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ജിവിഎല്‍ നരസിംഹറാവു എംപിയാണ് നോട്ടീസ് നല്‍കിയത്. യോഗം അടിയന്തരമായി നോട്ടീസ് ചര്‍ച്ച ചെയ്യണമെന്നാണ് ബിജെപിയുടെ ആവശ്യം. പത്തംഗ സമിതിയില്‍ ഭരണപക്ഷത്തിന് ആറ് അംഗങ്ങളുണ്ട്.

നിയമസഭ പാസാക്കിയ പ്രമേയമായതിനാല്‍ മുഖ്യമന്ത്രിയേക്കാള്‍ ഉത്തരവാദിത്വം സ്പീക്കര്‍ക്കാണെന്നും അതിനാല്‍ ഇക്കാര്യത്തില്‍ സമിതിക്ക് ഇടപെടാന്‍ പരിമിതയുണ്ടെന്നുമാണ് വിദഗ്ധര്‍ പറയുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമം ഭരണഘടനാവിരുദ്ധമാണെന്നും മതവിവേചനത്തിന് ഇടയാക്കുമെന്നും അതിനാല്‍ റദ്ദാക്കണമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നത്. രാജ്യത്ത് ആദ്യമായാണ് പൗരത്വനിയമഭേദഗതിക്കെതിരേ ഒരു നിയമസഭ ഐകകണ്‌ഠേന പ്രമേയം പാസാക്കുന്നത്.

Next Story

RELATED STORIES

Share it