India

പോലിസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച നിലയില്‍; കൊലപാതകമെന്ന് ബന്ധുക്കള്‍

നാസര്‍ അന്‍സാരി(23) എന്ന യുവാവാണ് റാഞ്ചി പോലിസ് സ്‌റ്റേഷനിലെ ലോക്കപ്പില്‍ മരിച്ചത്. യുവാവിനെ പോലിസ് ലോക്കപ്പില്‍ കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

പോലിസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച നിലയില്‍;   കൊലപാതകമെന്ന് ബന്ധുക്കള്‍
X

റാഞ്ചി: ജാര്‍ഖണ്ഡില്‍ മോഷണ കുറ്റം ആരോപിച്ച് പോലിസ് കസ്റ്റഡിയിലെടുത്ത യുവാവ് ലോക്കപ്പില്‍ മരിച്ച നിലയില്‍. നാസര്‍ അന്‍സാരി(23) എന്ന യുവാവാണ് റാഞ്ചി പോലിസ് സ്‌റ്റേഷനിലെ ലോക്കപ്പില്‍ മരിച്ചത്. നാസര്‍ അന്‍സാരിയെ പോലിസ് ലോക്കപ്പില്‍ കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

എന്നാല്‍, അന്‍സാരി പോലിസ് സ്‌റ്റേഷനിലെ ബാത്ത് റൂമില്‍ തൂങ്ങിമരിക്കുകയായിരുന്നെന്ന് പോലിസ് പറഞ്ഞു. സ്വന്തം പുതപ്പ് ഉപയോഗിച്ച് തൂങ്ങിമരിക്കുകയായെന്നെന്നാണ് പോലിസിന്റെ വാദം. ചൊവ്വാഴ്ച്ച രാവിലേയാണ് മോഷണ കുറ്റത്തിന് നാസര്‍ അന്‍സാരിയെ കസ്റ്റഡിയിലെടുത്തതെന്നും പോലിസ് പറയുന്നു.

എന്നാല്‍, ആഗസ്ത് 20ന് കസ്റ്റഡിയിലെടുത്ത അന്‍സാരിയെ പോലിസ് കോടതിയില്‍ ഹാജരാക്കിയില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.




Next Story

RELATED STORIES

Share it