India

ടാറ്റാ സണ്‍സ് തലപ്പത്തുനിന്ന് സൈറസ് മിസ്ത്രിയെ നീക്കിയ നടപടി ശരിവച്ച് സുപ്രിംകോടതി

ടാറ്റാ സണ്‍സ് തലപ്പത്തുനിന്ന് സൈറസ് മിസ്ത്രിയെ നീക്കിയ നടപടി ശരിവച്ച് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: ടാറ്റാ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ നീക്കിയ നടപടി ശരിവച്ച് സുപ്രിംകോടതി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. 2012 ലാണ് ടാറ്റ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്ത് മിസ്ത്രി എത്തുന്നത്. എന്നാല്‍, 2016 ല്‍ അദ്ദേഹത്തെ പുറത്താക്കി. ഇതിനെതിരേ നാഷനല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിച്ച് മിസ്ത്രി 2019ല്‍ അനുകൂല വിധി തേടുകയായിരുന്നു. തുടര്‍ന്ന് വീണ്ടും ചെയര്‍മാന്‍ സ്ഥാനത്തെത്തിയ മിസ്ത്രിക്കെതിരേ ടാറ്റ സണ്‍സും രത്തന്‍ ടാറ്റയും സുപ്രിംകോടതിയില്‍ ഹരജി നല്‍കി. ഈ ഹരജിയിലാണ് സുപ്രിംകോടതിയില്‍നിന്ന് ടാറ്റാ സണ്‍സിന് അനുകൂലമായ വിധിയുണ്ടായത്.

മിസ്ത്രിയെ പുറത്താക്കിയ തീരുമാനം ശരിയായിരുന്നുവെന്നും നിയമവുമായി ബന്ധപ്പെട്ടുയര്‍ന്ന എല്ലാ ചോദ്യങ്ങളും ടാറ്റാ ഗ്രൂപ്പിന് അനുകൂലമാണെന്നും സുപ്രിംകോടതി വ്യക്തമാക്കി. 2016 ഒക്ടോബറില്‍ നടന്ന ബോര്‍ഡ് മീറ്റിങ്ങില്‍ സൈറസ് മിസ്ത്രിയെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കിയതിനെ പതിയിരുന്നുളള ആക്രമണമെന്നാണ് ഷാപുര്‍ജി പല്ലോന്‍ജി ഗ്രൂപ്പ് സുപ്രിംകോടതിയില്‍ വിശേഷിപ്പിച്ചത്. കോര്‍പറേറ്റ് തത്വങ്ങളുടെ പൂര്‍ണമായ ലംഘനമാണ് ഇതെന്നും അവര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍, ആരോപണങ്ങളെ എതിര്‍ത്ത ടാറ്റാ ഗ്രൂപ്പ് മിസ്ത്രിയെ നീക്കാന്‍ ബോര്‍ഡിന് അവകാശമുണ്ടെന്നും വാദിച്ചു. ഓഹരികള്‍ സംബന്ധിച്ച മറ്റ് നിയമപരമായ നടപടികള്‍ സ്വീകരിക്കാനും ടാറ്റാ സണ്‍സിനും സൈറസ് മിസ്ത്രിക്കും സുപ്രിംകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. നഷ്ടപരിഹാരം സംബന്ധിച്ച ചോദ്യത്തിന് ഞങ്ങള്‍ക്ക് വിധി പറയാന്‍ കഴിയില്ല. അവര്‍ക്ക് ആര്‍ട്ടിക്കിള്‍ 75 പ്രകാരം ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ കൈക്കൊള്ളണം. ഷെയറുകളുടെ പ്രശ്‌നം പരിഹരിക്കുന്നതിന് ടാറ്റ സണ്‍സിനും മിസ്ത്രിക്കും നിയമപരമായ മാര്‍ഗങ്ങള്‍ സ്വീകരിക്കാവുന്നതാണെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it