Sub Lead

രാമക്ഷേത്ര ചടങ്ങില്‍ പങ്കെടുക്കുന്ന കാര്യം; 'സമസ്ത' ചോദ്യത്തില്‍ നിന്നൊഴിഞ്ഞുമാറി കെ സി വേണുഗോപാല്‍

രാമക്ഷേത്ര ചടങ്ങില്‍ പങ്കെടുക്കുന്ന കാര്യം; സമസ്ത ചോദ്യത്തില്‍ നിന്നൊഴിഞ്ഞുമാറി കെ സി വേണുഗോപാല്‍
X

ഡല്‍ഹി: രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസിനെതിരെ വിമര്‍ശനമുന്നയിച്ച സമസ്ത മുഖപ്രസംഗത്തോടുള്ള ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറി കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. രാഹുല്‍ ഗാന്ധിയുടെ രണ്ടാം ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടയിലാണ് സമസ്ത മുഖ്യപത്രവുമായി ബന്ധപ്പെട്ടുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യമുണ്ടായത്. എന്നാല്‍ ചോദ്യത്തോട് പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയായിരുന്നു കെ.സി വേണുഗോപാല്‍. അയോധ്യയിലെ ചടങ്ങില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ കൃത്യസമയത്ത് ഉത്തരം കിട്ടുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്ന കോണ്‍ഗ്രസ് നിലപാട് തെറ്റാണെന്ന് സമസ്ത മുഖപത്രമായ സുപ്രഭാതത്തില്‍ പറയുന്നു. കോണ്‍ഗ്രസ് സ്വീകരിക്കുന്നത് മൃദു ഹിന്ദുത്വ നിലപാടാണെന്നും ഈ നിലപാട് മാറ്റിയില്ലെങ്കില്‍ 2024 ലും ബിജെപി തന്നെ അധികാരത്തിലെത്തുമെന്നും മുഖപത്രത്തില്‍ പറയുന്നു. ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പറയാനുള്ള ആര്‍ജ്ജവം യെച്ചൂരിയും ഡി രാജയും കാട്ടി. തകര്‍ക്കപ്പെട്ട മതേതര മനസ്സുകള്‍ക്ക് മുകളിലാണ് രാമക്ഷേത്രം നിര്‍മ്മിക്കുന്നത്. രാജ്യത്തെ മതവല്‍ക്കരിക്കാനുള്ള ബിജെപി ശ്രമത്തില്‍ വീഴാതിരിക്കാനുള്ള ജാഗ്രത കോണ്‍ഗ്രസ് കാട്ടണം. അല്ലെങ്കില്‍ കോണ്‍ഗ്രസില്‍ വിശ്വാസം അര്‍പ്പിച്ചിട്ടുള്ള ന്യൂനപക്ഷങ്ങളും ദളിത് വിഭാഗക്കാരും മറ്റു രാഷ്ട്രീയ ബദലുകളിലേക്ക് ചേക്കേറും എന്നും സമസ്ത മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ഉദ്ഘാടനത്തില്‍ പങ്കെടുക്കുമെന്ന കോണ്‍ഗ്രസ് നിലപാടിനോട് പ്രതികരിച്ച് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരും രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ കോണ്‍ഗ്രസ് തന്നെ മറുപടി പറയട്ടെയെന്നായിരുന്നു അബൂബക്കര്‍ മുസ്ലിയാരുടെ പ്രതികരണം. ചടങ്ങില്‍ ക്ഷണം നിരസിച്ച് സിപിഎം രംഗത്തെത്തിയിരുന്നു. എന്നാല്‍ പങ്കെടുക്കുമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ഇതിനോടായിരുന്നു കാന്തപുരത്തിന്റെ പ്രതികരണം.





Next Story

RELATED STORIES

Share it