India

ലോക്ക് ഡൗണ്‍: ഓണ്‍ലൈന്‍ വ്യാപാരത്തിന് ഇളവ് നല്‍കി കേന്ദ്രം

എല്ലാ ഉല്‍പ്പന്നങ്ങളും ഓണ്‍ലൈന്‍ വഴി വില്‍ക്കാന്‍ അനുവദിക്കും. നിലവില്‍ ആവശ്യ വസ്തുക്കള്‍ മാത്രമാണ് വിറ്റഴിക്കാനാവുന്നത്.

ലോക്ക് ഡൗണ്‍: ഓണ്‍ലൈന്‍ വ്യാപാരത്തിന് ഇളവ് നല്‍കി കേന്ദ്രം
X

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഓണ്‍ലൈന്‍ വ്യാപാരം സാധാരണ നിലയിലാക്കുമെന്ന് കേന്ദ്രം അറിയിച്ചു.

തിങ്കളാഴ്ചക്ക് ശേഷം ഓണ്‍ലൈന്‍ വ്യാപാരം സാധാരണ നിലയിലാക്കാനാണ് നീക്കം. എല്ലാ ഉല്‍പ്പന്നങ്ങളും ഓണ്‍ലൈന്‍ വഴി വില്‍ക്കാന്‍ അനുവദിക്കും. നിലവില്‍ ആവശ്യ വസ്തുക്കള്‍ മാത്രമാണ് വിറ്റഴിക്കാനാവുന്നത്.

കാര്‍ഷിക മേഖലയിലും കേന്ദ്ര സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ലോക്ക് ഡൗണ്‍ നീണ്ട് പോകുന്ന സാഹചര്യത്തില്‍ സാമൂഹിക അകലം പാലിച്ചുകൊണ്ട് തന്നെ നിയന്ത്രണങ്ങള്‍ കുറച്ച് കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

Next Story

RELATED STORIES

Share it