India

മോദി സര്‍ക്കാരിന് കീഴില്‍ തൊഴിലില്ലായ്മ വര്‍ധിക്കുന്നു; ആര്‍എസ്എസ് തൊഴിലാളി സംഘടന സമരത്തിന്

രാജ്യത്ത് വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മക്കെതിരേ ഭാരതീയ മസ്ദൂര്‍ സംഘ്(ബിഎംഎസ്) ഒക്ടോബര്‍ 14ന് ഡല്‍ഹിയിലെ അടല്‍ മെമ്മോറിയലിന് മുന്നില്‍ നിരാഹാര സമരമിരിക്കും.

മോദി സര്‍ക്കാരിന് കീഴില്‍ തൊഴിലില്ലായ്മ വര്‍ധിക്കുന്നു; ആര്‍എസ്എസ് തൊഴിലാളി സംഘടന സമരത്തിന്
X

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരേ ആര്‍എസ്എസിന്റെ തൊഴിലാളി സംഘടനയായ ബിഎംഎസ് സമരത്തിന്. രാജ്യത്ത് വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മക്കെതിരേ ഭാരതീയ മസ്ദൂര്‍ സംഘ്(ബിഎംഎസ്) ഒക്ടോബര്‍ 14ന് ഡല്‍ഹിയിലെ അടല്‍ മെമ്മോറിയലിന് മുന്നില്‍ നിരാഹാര സമരമിരിക്കും. സര്‍ക്കാര്‍ വകുപ്പുകളിലെ ഒഴിവുകള്‍ നികത്തുന്നതിന് പ്രത്യേക റിക്രൂട്ട്‌മെന്റ് നടത്തണമെന്നതാണ് പ്രധാന ആവശ്യം. സര്‍ക്കാര്‍ മേഖലയില്‍ പുറം കരാര്‍ നല്‍കുന്നതിനെയും കരാര്‍ ജോലിക്കാരെ നിയമിക്കുന്നതിനെയും ബിഎംഎസ് എതിര്‍ക്കുന്നു.

പൊതുമേഖലകളെ മുഴുവന്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള ഭ്രാന്തന്‍ നീക്കം ദേശീയ താല്‍പര്യത്തിനെതിരാണെന്നും ഇത് ഇന്ത്യയുടെ നിര്‍മാണ മേഖലയെ തകര്‍ക്കുമെന്നും തൊഴിലാളികള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിക്കുമെന്നും ബിഎംഎസ് ആരോപിക്കുന്നു.

ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കുകയും നഷ്ടത്തിലോടുന്ന സ്വകാര്യ സ്ഥാപനങ്ങളെ ദേശസാല്‍ക്കരിക്കുകയും ചെയ്യുന്ന നിലപാടിനെയും ബിഎംഎസ് വിമര്‍ശിച്ചു.

രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിക്കുന്നില്ലെന്നും പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ അഭിവൃദ്ധിപ്പെടുത്തുമെന്നും മോദി സര്‍ക്കാര്‍ വാദിക്കുന്നതിനിടെയാണ് സ്വന്തം പാളയത്തില്‍ നിന്ന് തന്നെ പ്രതിഷേധം ഉയരുന്നത്.

Next Story

RELATED STORIES

Share it