India

മധ്യപ്രദേശില്‍ മുസ്‌ലിംകള്‍ക്കെതിരേ ആര്‍എസ്എസ് ആസൂത്രിത ആക്രമണം നടത്തുന്നു: എസ് ഡിപിഐ

അക്രമികള്‍ അഴിഞ്ഞാടുമ്പോള്‍ പോലിസ് നോക്കുകുത്തികളായി മാറി. സമൂഹത്തെ ധ്രുവീകരിക്കാനും മുസ്‌ലിംകളുടെ മനസ്സില്‍ പരിഭ്രാന്തി സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണ് ഇത്തരം ആക്രമണങ്ങള്‍ നടപ്പാക്കുന്നത്.

മധ്യപ്രദേശില്‍ മുസ്‌ലിംകള്‍ക്കെതിരേ ആര്‍എസ്എസ് ആസൂത്രിത ആക്രമണം നടത്തുന്നു: എസ് ഡിപിഐ
X

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ മുസ്‌ലിംകള്‍ക്കെതിരേ ആര്‍എസ്എസ് ആസൂത്രിത ആക്രമണം നടപ്പാക്കുകയാണെന്ന് എസ് ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷെഫി. മധ്യപ്രദേശിലെ ചന്ദന്‍ഖേഡി, മന്ദ്‌സൂര്‍ എന്നിവിടങ്ങളിലെ മസ്ജിദുകള്‍ക്കും മുസ്‌ലിം സമൂഹത്തിന്റെ വീടുകള്‍ക്കും നേരെ സംഘി ഭീകരര്‍ നടത്തിയ ആക്രമണത്തെ അദ്ദേഹം ശക്തമായി അപലപിച്ചു. സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിന്റെ പിന്തുണയില്‍ തങ്ങള്‍ ശിക്ഷിക്കപ്പെടില്ലെന്ന ധൈര്യത്തില്‍ സംഘി ഗുണ്ടകള്‍ മധ്യപ്രദേശില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ്.

ചന്ദന്‍ഖേഡിയിലെ വീടുകളില്‍ അതിക്രമിച്ച് കടന്ന അക്രമികള്‍ മുസ്‌ലിംകളെ ആക്രമിക്കുകയും വിലപ്പെട്ട വസ്തുക്കള്‍ കൊള്ളയടിക്കുകയും ചെയ്തു. മന്ദ്‌സൂരിലെ മസ്ജിദ് ആക്രമിക്കുകയും മിനാരങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. അക്രമികള്‍ അഴിഞ്ഞാടുമ്പോള്‍ പോലിസ് നോക്കുകുത്തികളായി മാറി. സമൂഹത്തെ ധ്രുവീകരിക്കാനും മുസ്‌ലിംകളുടെ മനസ്സില്‍ പരിഭ്രാന്തി സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണ് ഇത്തരം ആക്രമണങ്ങള്‍ നടപ്പാക്കുന്നത്. സംസ്ഥാനത്തിന്റെ സമാധാനവും സൗഹൃദവും തകര്‍ക്കാന്‍ സംഘപരിവാര്‍ മുസ്‌ലിംകള്‍ക്കെതിരേ ആസൂത്രിതമായ ആക്രമണം നടത്താന്‍ പദ്ധതിയിടുകയാണെന്നും പറഞ്ഞു.

കൊവിഡ് രോഗവ്യാപനം തടയുന്നതിന് സെക്ഷന്‍ 144 പ്രകാരം നിയന്ത്രണമുള്ളപ്പോള്‍ റാലി നടത്താന്‍ പോലിസ് അനുമതി നല്‍കിയതില്‍ ഷെഫി ആശ്ചര്യപ്പെട്ടു. മുസ്‌ലിം വീടുകളില്‍നിന്ന് രാമക്ഷേത്ര നിര്‍മാണത്തിനായി പണം സ്വരൂപിക്കാന്‍ സംഘപരിവാര അക്രമികളെ അനുവദിച്ച പോലിസ് നടപടി പ്രതിഷേധാര്‍ഹമാണ്. സ്വയരക്ഷയ്ക്കായി സംഘപരിവാര അക്രമികളെ പ്രതിരോധിച്ച മുസ്‌ലിംകള്‍ക്കെതിരേ പോലിസ് നടപടി സ്വീകരിക്കുകയായിരുന്നെന്നും ഷെഫി വ്യക്തമാക്കി.

സംസ്ഥാന ബിജെപി സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം പോലിസിന്റെ പക്ഷപാതപരവും സാമുദായികവുമായ മനോഭാവമാണിത്. അക്രമികള്‍ക്കും അവരുടെ നേതാക്കള്‍ക്കും അക്രമത്തിന് കൂട്ടുനിന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്കുമെതിരേ കര്‍ശന നടപടിയെടുക്കണമെന്ന് ഷെഫി ആവശ്യപ്പെട്ടു. മനുവാദത്തിലും ആര്‍എസ്എസ് പ്രത്യയശാസ്ത്രത്തിനും അനുസരിച്ചല്ല ഇന്ത്യന്‍ ഭരണഘടനാ തത്വങ്ങള്‍ക്കനുസൃതമായാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

Next Story

RELATED STORIES

Share it