India

കോയമ്പത്തൂര്‍ കോര്‍പറേഷനില്‍ എസ്ഡിപിഐക്ക് ചരിത്ര വിജയം

തമിഴ്‌നാട്ടില്‍ 138 ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ എസ്ഡിപിഐക്ക് നിലവിലുണ്ട്. ഇപ്പോഴത്തെ തിരഞ്ഞെടുപ്പില്‍ 26 നഗര പഞ്ചായത്ത് അംഗങ്ങളാണ് പാര്‍ട്ടിക്ക് ലഭിച്ചത്. ഒരു കോര്‍പറേഷന്‍ കൗണ്‍സിലര്‍, 8 മുനിസിപ്പല്‍ അംഗങ്ങള്‍, 17 ടൗണ്‍ പഞ്ചായത്ത് സീറ്റുകളിലും എസ്ഡിപിഐ വിജയിച്ചു.120 ഇടത്ത് രണ്ടാം സ്ഥാനത്ത്

കോയമ്പത്തൂര്‍ കോര്‍പറേഷനില്‍ എസ്ഡിപിഐക്ക് ചരിത്ര വിജയം
X

പി സി അബ്ദുല്ല

ചെന്നെ: തമിഴ്‌നാട് കോര്‍പറേഷന്‍, മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐക്ക് വന്‍ മുന്നേറ്റം.

കോയമ്പത്തൂര്‍ കോര്‍പറേഷന്‍ 84 ആം വാര്‍ഡില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി ഹലീമ 500 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. പ്രധാന മുന്നണികള്‍ക്കെതിരേ തനിച്ചാണ് എസ്ഡിപിഐ എല്ലായിടത്തും മല്‍സരിച്ചത്. 26 നഗര പഞ്ചായത്ത് അംഗങ്ങളാണ് പാര്‍ട്ടിക്ക് ഈ തിരഞ്ഞെടുപ്പില്‍ ലഭിച്ചത്. ഒരു കോര്‍പറേഷന്‍ കൗണ്‍സിലര്‍, 8 മുനിസിപ്പല്‍ അംഗങ്ങള്‍, 17 ടൗണ്‍ പഞ്ചായത്ത് സീറ്റുകളിലും എസ്ഡിപിഐ വിജയിച്ചു. 120 ഇടത്ത് എസ്ഡിപിഐ രണ്ടാം സ്ഥാനത്തെത്തി.

ഗ്രാമപ്പഞ്ചായത്തുകളില്‍ 138 അംഗങ്ങളാണ് എസ്ഡിപിഐക്കുള്ളത്. നാലു ഗ്രാമപ്പഞ്ചായത്തുകള്‍ എസ്ഡിപിഐയാണ് ഭരിക്കുന്നത്.

രാമനാഥപുരം ജില്ലയിലെ പെരിയ പട്ടണം, പുതുക്കോട്ടൈ ജില്ലയിലെ പൊന്നമംഗലം, ഇനാംശരിയല്ലൂര്‍ പഞ്ചായത്തുകളും കടലൂര്‍ ജില്ലയിലെ ഒരു പഞ്ചായത്തും പാര്‍ട്ടി ഭരിക്കുന്നു. തമിഴ്‌നാട്ടില്‍ ഒന്‍പതു ഗ്രാമപ്പഞ്ചായത്തുകളില്‍ വൈസ് പ്രസിഡന്റ് സ്ഥാനം വഹിക്കുന്നതും എസ്ഡിപിഐ ആണ്.

മൂന്ന് ബ്ലോക്ക് പഞ്ചായത്ത് കൗണ്‍സിലര്‍മാര്‍ പാര്‍ട്ടിക്കുണ്ട്. ഈരോട് താളവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് ചെയര്‍മാന്‍ എസ്ഡിപിഐ പ്രതിനിധി ആണ്.

Next Story

RELATED STORIES

Share it