India

'സിഫ സൂപ്പര്‍ കപ്പ് 2020' ഒന്നാമത് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 12ന്

കിഴക്കന്‍ പ്രവിശ്യയിലെ ഇരുപതോളം പ്രാദേശിക ഫുട്‌ബോള്‍ ക്ലബ്ബുകളുടെ കൂട്ടായ്മയാണ് സിഫ.

സിഫ സൂപ്പര്‍ കപ്പ് 2020 ഒന്നാമത് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 12ന്
X

ദമ്മാം: സൗദി ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ 'സിഫ സൂപ്പര്‍ കപ്പ് 2020' ഒന്നാമത് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് വ്യാഴാഴ്ച തുടക്കമാവും. സൈഹാത്തിലെ അല്‍ റയ്യാന്‍ സ്റ്റേഡിയത്തില്‍ വരുന്ന 12 മുതല്‍ ഒരുമാസക്കാലം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ ഇരുപതോളം പ്രാദേശിക ഫുട്‌ബോള്‍ ക്ലബ്ബുകളുടെ കൂട്ടായ്മയാണ് സിഫ.

ഫുട്‌ബോളിനെ നെഞ്ചിലേറ്റിയ പ്രവാസലോകത്തെ പരിമിതികള്‍ക്കുള്ളില്‍ കഴിയുന്ന നല്ല കളിക്കാര്‍ക്ക് അവരുടെ ജോലിയും സമയക്രമവും കാരണം ഇവിടെ നടക്കുന്ന ടൂര്‍ണമെന്റുകളില്‍ അവസരം ലഭിക്കാത്ത സാഹചര്യത്തിലാണ് കൂട്ടായ്മ രൂപീകരിച്ചത്. ഇതിനിടയില്‍ സൗദിയിലെ ലോക്ക് ഡൗണ്‍ കാലത്ത് സാമൂഹിക ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തി പ്രവാസികള്‍ക്കിടയില്‍ സ്വീകാര്യത നേടാന്‍ സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്.

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സ്റ്റേഡിയത്തില്‍ കാണികള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടായിരിക്കും ടൂര്‍ണമെന്റ് നടക്കുക. സാമൂഹിക മാധ്യമങ്ങളിലൂടെ തല്‍സമയ സംപ്രേഷണം ചെയ്തുകൊണ്ടാണ് കാണികളിലേക്ക് ടൂര്‍ണമെന്റ് എത്തിക്കുകയെന്ന് സിഫ പ്രസിഡന്റ് അനീസ് ബാബു കോഡൂര്‍, സെക്രട്ടറി മുനീര്‍, സി സി മഞ്ചേരി, റിഷാദ് കണ്ണൂര്‍, ട്രഷറര്‍ അഹ്മദ് കാടപ്പടി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it