India

അതിഥി തൊഴിലാളികളെ സംരക്ഷിക്കാതെ സമൂഹ വ്യാപനം തടയാൻ എത്ര ലോക്ക്‌ഡൗൺ ചെയ്‌തിട്ടും കാര്യമില്ല: സീതാറാം യെച്ചൂരി

ഹൃദയശൂന്യമായ മോദി സർക്കാർ കോടികളുടെ ജീവനുകളെ അപകടത്തിലേക്ക് നയിക്കുകയാണ്.

അതിഥി തൊഴിലാളികളെ സംരക്ഷിക്കാതെ സമൂഹ വ്യാപനം തടയാൻ എത്ര ലോക്ക്‌ഡൗൺ ചെയ്‌തിട്ടും കാര്യമില്ല: സീതാറാം യെച്ചൂരി
X

ന്യൂഡൽഹി: അതിഥി തൊഴിലാളികളെ സംരക്ഷിക്കുന്നതിന്‌ വേണ്ടിയുള്ള നടപടികൾ എടുക്കാതെ സമൂഹ വ്യാപനം തടയാൻ എത്ര ലോക്ക്‌ഡൗൺ ചെയ്‌തിട്ടും കാര്യമില്ലെന്ന്‌ സീതാറാം യെച്ചൂരി. ധനമന്ത്രിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപനം വന്നയുടനെ തന്നെ, നമ്മുടെ അതിഥി തൊഴിലാളികളെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ഫണ്ടുകൾ പരിഗണിക്കപ്പെട്ടിട്ടില്ല എന്ന് ഞങ്ങൾ ചൂണ്ടിക്കാണിച്ചതാണെന്ന് യെച്ചൂരി ഫേസ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു.

ആയിരക്കണക്കിന്‌ അതിഥി തൊഴിലാളികളാണ്‌ ഡൽഹിയിലടക്കം കുടുങ്ങിക്കിടക്കുന്നത്‌. ഇത് പരിഹരിക്കാനുള്ള മനസ്സ് കാണിക്കാതെയിരുന്നാൽ സമൂഹവ്യാപനം നടക്കുന്നതിൽ നിന്നും രാജ്യത്തെ തടയാനാകില്ല. എന്നാൽ യാതൊരു പരിഹാര നടപടിയും ഇതുവരെയും കൈക്കൊണ്ടിട്ടില്ല. ഹൃദയശൂന്യമായ മോദി സർക്കാർ കോടികളുടെ ജീവനുകളെ അപകടത്തിലേക്ക് നയിക്കുകയാണ്.

ഭവനരഹിതർക്കും, ഡൽഹി വർഗീയ കലാപത്തെ തുടർന്ന് ക്യാമ്പുകളിൽ കഴിയേണ്ടി വന്ന ഇരകൾക്കും, ലക്ഷക്കണക്കിന് വരുന്ന അതിഥി തൊഴിലാളികൾക്കും ആവശ്യമായ സഹായങ്ങൾ ചെയ്‌തുകൊടുത്തില്ലെങ്കിൽ ഈ മഹാമാരിയുടെ സമൂഹവ്യാപനം തടയാനാവില്ല എന്ന് കാണിച്ച്, ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെ ഞാൻ മോദിക്ക് കത്തയച്ചിരുന്നു. പക്ഷെ അതിനു യാതൊരു പ്രതികരണവും ഉണ്ടായില്ല. ഇത്തരം മനുഷ്യത്വ രഹിതമായ സമീപനത്തിന് രാജ്യം എത്ര വിലകൊടുത്താലും മതിയാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Next Story

RELATED STORIES

Share it