India

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ ബിജെപിയില്‍ ചേര്‍ന്നു

മഹാരാഷ്ട്ര നിയമസഭായിലെ പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖേ പാട്ടീലിന്റെ മകന്‍ സുജയ് വിഖേ പാട്ടീലാണ് ബിജെപിയില്‍ ചേര്‍ന്നത്

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ ബിജെപിയില്‍ ചേര്‍ന്നു
X

മുംബൈ:ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ മഹാരാഷ്ട്രയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ ബിജെപിയില്‍ ചേര്‍ന്നു. മഹാരാഷ്ട്ര നിയമസഭായിലെ പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖേ പാട്ടീലിന്റെ മകന്‍ സുജയ് വിഖേ പാട്ടീലാണ് ബിജെപിയില്‍ ചേര്‍ന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സാന്നിധ്യത്തിലാണ് ബിജെപി അംഗത്വമെടുത്തത്. കഴിഞ്ഞ ആഴ്ച ബിജെപി നേതാവ് ഗിരീഷ് മഹാജനുമായി സുജയ് പാട്ടീല്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍ തന്നെ ബിജെപിയിലേക്ക് പോലുമെന്ന സൂചനകളുണ്ടായിരുന്നു. അഹ്മദ് നഗര്‍ ജില്ലയില്‍ ന്യൂറോസര്‍ജനായി ജോലി ചെയ്യുന്ന സുജയ് പാട്ടീല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ നേരത്തേ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ താന്‍ കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നായതിനാല്‍ ആ പാര്‍ട്ടി വേണ്ടെന്നായിരുന്നു നിലപാട്. ഇപ്പോള്‍ ബിജെപി അംഗത്വം നേടിയതോടെ കോണ്‍ഗ്രസ് ക്യാംപ് നിരാശയിലാണ്.


Next Story

RELATED STORIES

Share it