India

ആവശ്യങ്ങള്‍ പൂര്‍ണമായും അംഗീകരിക്കുന്നതു വരെ സമരം; നിലപാടില്‍ മാറ്റമില്ലെന്ന് ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍

ആവശ്യങ്ങള്‍ പൂര്‍ണമായും അംഗീകരിക്കുന്നതു വരെ സമരം; നിലപാടില്‍ മാറ്റമില്ലെന്ന് ആര്‍ജി കര്‍   മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍
X

കൊല്‍ക്കത്ത: പോലിസ് തലത്തില്‍ അഴിച്ചുപണി നടത്തിയിട്ടും സമരം അവസാനിപ്പിക്കാതെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍. സമരക്കാരുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി നടത്തിയ കൂടിക്കാഴ്ചയുടെ ഫലമായി പുതിയ കമ്മീഷണര്‍ നിയമനം നടന്നിരുന്നു. ആരോഗ്യവകുപ്പിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരെയും മാറ്റിയിരുന്നു. എന്നാല്‍ തങ്ങളുടെ ആവശ്യങ്ങള്‍ ഭാഗികമായി മാത്രമേ അംഗീകരിച്ചിട്ടുള്ളു എന്നും ആവശ്യങ്ങള്‍ പൂര്‍ണമായും അംഗീകരിക്കുന്നതുവരെ തങ്ങള്‍ സമരം തുടരുമെന്ന നിലപാടിലാണ് ഡോക്ടര്‍മാര്‍.

അതേസമയം ജൂനിയര്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ട എല്ലാകാര്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചുവെന്ന നിലപാടിലാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഉടന്‍ തന്നെ സമരം അവസാനിപ്പിച്ച് ഡോക്ടര്‍മാരോട് തിരികെ ജോലിയില്‍ പ്രവേശിക്കാനും മമത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഡോക്ടര്‍മാര്‍ക്ക് സുരക്ഷയൊരുക്കാനായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടു വന്ന 100 കോടിയുടെ ഫണ്ട് എങ്ങനെയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നതെന്ന് അറിയണമെന്ന ആവശ്യവും ഡോക്ടര്‍മാര്‍ മുന്നോട്ട് വച്ചിരുന്നു. ഈ ചോദ്യങ്ങള്‍ക്കൊന്നും കൃത്യമായ മറുപടി ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ഡോക്ടര്‍മാര്‍.




Next Story

RELATED STORIES

Share it