India

യുവതിയെ പട്ടിയോട് ഉപമിച്ച ബിജെപി വക്താവിന് മറുപടിയുമായി സ്വര ഭാസ്‌ക്കര്‍

'ദേശീയ വക്താവ് പൊതുവേദിയില്‍ ഒരു സ്ത്രീയെ അധിക്ഷേപിക്കുന്നു! നിങ്ങള്‍ സ്വയം ലജ്ജിക്കണം അഗര്‍വാള്‍ ജി! സ്വയം ലജ്ജിക്കുന്നില്ലെങ്കിലും മാതാപിതാക്കളിട്ട പേര് ചീത്തയാക്കാതെ എങ്കിലും ജീവിക്കൂ'. ഇതായിരുന്നു സ്വരയുടെ പരിഹാസം.

യുവതിയെ പട്ടിയോട് ഉപമിച്ച ബിജെപി വക്താവിന് മറുപടിയുമായി സ്വര ഭാസ്‌ക്കര്‍
X

ന്യൂഡല്‍ഹി: സമൂഹ മാധ്യമത്തില്‍ യുവതിയെ പട്ടിയോട് ഉപമിച്ച ബിജെപി വക്താവ് ഗോപാല്‍ കൃഷ്ണ അഗര്‍വാളിനെ രൂക്ഷമായി വിമര്‍ശിച്ച് ബോളിവുഡ് താരം സ്വര ഭാസ്‌ക്കര്‍ രംഗത്ത്. 'ദേശീയ വക്താവ് പൊതുവേദിയില്‍ ഒരു സ്ത്രീയെ അധിക്ഷേപിക്കുന്നു! നിങ്ങള്‍ സ്വയം ലജ്ജിക്കണം അഗര്‍വാള്‍ ജി! സ്വയം ലജ്ജിക്കുന്നില്ലെങ്കിലും മാതാപിതാക്കളിട്ട പേര് ചീത്തയാക്കാതെ എങ്കിലും ജീവിക്കൂ'. ഇതായിരുന്നു സ്വരയുടെ പരിഹാസം.

കഴിഞ്ഞ ചൊവ്വാഴ്ച സ്വാമി കൃഷ്ണ സ്വരൂപ് ദാസ്ജി ആര്‍ത്തവമുള്ള സ്ത്രീകളെ കുറിച്ച് വിവാദ പ്രസ്താവന നടത്തിയിരുന്നു. ആര്‍ത്തവകാലത്ത് ഭര്‍ത്താക്കന്‍മാര്‍ക്ക് ഭക്ഷണം പാകം ചെയ്ത് നല്‍കുന്ന സ്ത്രീകള്‍ അടുത്ത ജന്മത്തില്‍ പട്ടികളായി ജനിക്കുമെന്നും അത് ഭക്ഷിക്കുന്നവര്‍ വേശ്യകളാകുമെന്നുമായിരുന്നു സ്വാമിയുടെ പരാമര്‍ശം. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ നിരവധി ട്രോളുകളുമെത്തി.

നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്ന നായ്ക്കുട്ടികളുടെ ചിത്രം പോസ്റ്റ് ചെയ്ത ശേഷം കഴിഞ്ഞ ജന്‍മത്തില്‍ ആര്‍ത്തവദിവസങ്ങളില്‍ ഭര്‍ത്താക്കന്‍മാര്‍ക്ക് ഭക്ഷണമുണ്ടാക്കി കൊടുത്തത് കൊണ്ട് പട്ടികളായി ജനിക്കേണ്ടി വന്നവരാണ് എന്ന അടിക്കുറിപ്പോടെ എഴുത്തുകാരി ശുനാലി ഖുല്ലര്‍ ഷ്രോഫ് പോസ്റ്റ് ഇട്ടിരുന്നു. ഇതിനെതിരെയാണ് ബിജെപി വക്താവ് മോശം പരാമര്‍ശം നടത്തിയത്. ചിത്രത്തിലെ ഏത് പട്ടിയാണ് താങ്കള്‍ എന്നാണ് ട്വീറ്റ് ചെയ്ത ശുനാലിയോട് ബിജെപി വക്താവ് ഗോപാല്‍ കൃഷ്ണ അഗര്‍വാള്‍ ചോദിച്ചത്. ട്വിറ്ററില്‍ യുവതിയെ അപമാനിച്ച് കമന്റ് ഇട്ട ബിജെപി വക്താവിനെതിരേ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

Next Story

RELATED STORIES

Share it