- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐബി ഉദ്യോഗസ്ഥന്റെ കൊലപാതകത്തില്‍ താഹിര്‍ ഹുസൈന്റെ കസ്റ്റഡി നീട്ടി നല്കി
ഫെബ്രുവരി 26നാണ് ഹുസൈന്റെ വീടിനടുത്തുള്ള അഴുക്കുചാലില്‍ അങ്കിത് ശര്‍മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ അക്രമത്തിനിടെ നടന്ന ഐബി ഉദ്യോഗസ്ഥന്റെ കൊലപാതകത്തില്‍ താഹിര്‍ ഹുസൈന്റെ കസ്റ്റഡി നീട്ടി നല്കി. മൂന്ന് ദിവസത്തേക്കാണ് വിചാരണ കോടതി വീണ്ടും താഹിറിന്റെ പോലിസ് കസ്റ്റഡി നീട്ടിയത്. എഎപി മുന്‍ കൗണ്‍സിലര്‍ കൂടിയായ താഹിര്‍ ഹുസൈനെ ആദ്യം ഏഴ് ദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.
ഐബി ഉദ്യോഗസ്ഥന് അങ്കിത് ശര്‍മ്മയുടെ കൊലപാതകത്തിലാണ് താഹിര്‍ ഹുസൈനെ അറസ്റ്റ് ചെയ്തത്. കീഴടങ്ങല്‍ അപേക്ഷ ഡല്‍ഹി റോസ് അവന്യൂ കോടതി തള്ളിയതിന് പിന്നാലെ പോലിസ് താഹിറിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അങ്കിത് ശര്‍മ്മയുടെ അച്ഛന് നല്കിയ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ താഹിര്‍ ഹുസൈന് കോടതിയില്‍ ഹാജരാവുകയായിരുന്നു.
അഭിഭാഷകനൊപ്പമെത്തി ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ കീഴടങ്ങാന്‍ അപേക്ഷ നല്‍കിയെങ്കിലും, അധികാര പരിധിയില്‍പ്പെടുന്ന കാര്യമല്ലെന്ന് വ്യക്തമാക്കി അഡീഷണല്‍ ചീഫ് മെട്രോപൊളീറ്റന്‍ മജിസ്ട്രേറ്റ് താഹിറിന്റെ ഹരജി തള്ളി. കോടതിയില്‍ വച്ച് കസ്റ്റഡിയിലെടുത്ത താഹിര്‍ ഹുസൈനെ ക്രൈംബ്രാഞ്ചിന് കൈമാറിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
പിന്നീട് അക്രമവുമായി ബന്ധപ്പെട്ട് ഏഴുപേര്‍ കൂടി അറസ്റ്റിലായിരുന്നു. ഐബി ഉദ്യോഗസ്ഥന്റെ മരണത്തില്‍ പ്രതിയായ താഹിര്‍ ഹുസൈന്റെ സഹോദരന് ഷാ ആലം ഉള്‍പ്പെടെ ഉള്ളവരെ ആണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഫെബ്രുവരി 26നാണ് ഹുസൈന്റെ വീടിനടുത്തുള്ള അഴുക്കുചാലില്‍ അങ്കിത് ശര്‍മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
RELATED STORIES
സായ്ബാബയെ ഭരണകൂടം കൊന്നതാണ്
13 Oct 2024 1:36 PM GMTസാമ്പത്തികമായി തകർന്ന് ഇസ്രായേൽ
10 Oct 2024 5:14 AM GMTഭ്രാന്തെടുത്ത പരാക്രമങ്ങള്‍
8 Oct 2024 4:28 AM GMTമസ്ജിദുൽ അഖ്സയുടെ മണ്ണിൽ മരണത്തെ തോൽപ്പിച്ച ധീരന്മാർചോരപൂത്ത...
6 Oct 2024 3:23 AM GMTഅന്‍വര്‍ പറഞ്ഞിട്ടും നമ്മള് പറയാത്തതെന്താണ്...?
6 Oct 2024 3:20 AM GMTബാബരിയേക്കാള്‍ വേഗം പള്ളികളും മദ്റസകളും തകര്‍ക്കലാണ് പുതിയ വഖ്ഫ്...
5 Oct 2024 9:34 AM GMT