India

വന്ദേഭാരത് എക്‌സ്പ്രസിന് തിരൂരില്‍ സ്റ്റോപ് അനുവദിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

റെയില്‍വേയുടെ അധികാരത്തില്‍ ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി.

വന്ദേഭാരത് എക്‌സ്പ്രസിന് തിരൂരില്‍ സ്റ്റോപ് അനുവദിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി
X

ഡല്‍ഹി: തിരുവനന്തപുരം- കാസര്‍ഗോഡ് വന്ദേഭാരത് എക്‌സ്പ്രസിന് തിരൂര്‍ സ്റ്റേഷനില്‍ സ്റ്റോപ് അനുവദിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ഒരു ഹര്‍ജി അനുവദിച്ചാല്‍ സമാനമായ ഹര്‍ജികള്‍ വരുമെന്നും അതെല്ലാം പരിഗണിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ഇപ്പോള്‍ പോകുന്നപോലെ ട്രെയിന്‍ പോകട്ടെയെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സ്റ്റോപ്പ് തീരുമാനിക്കുകയെന്നത് നയപരമായ കാര്യമാണ്. ഇതില്‍ കോടതിക്ക് ഇടപെടാനാവില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ഈ ഹര്‍ജി പരിഗണിച്ചാല്‍ രാജ്യത്തെ വിവിധയിടങ്ങളില്‍ ഓടുന്ന വന്ദേഭാരത് എക്‌സ്പ്രസുമായി ബന്ധപ്പെട്ട് സമാനമായ വേറെയും ഹര്‍ജികള്‍ വരും. ട്രെയിന്‍ ഇപ്പോള്‍ എങ്ങനെയാണോ സര്‍വീസ് നടത്തുന്നത് അതുപോലെ തുടരട്ടെയെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നേരത്തെ, വന്ദേഭാരത് ട്രെയിനിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഹര്‍ജിക്കാരന്‍ സുപ്രീം കോടതിയെ സമീപിച്ചത്.

റെയില്‍വേയുടെ അധികാരത്തില്‍ ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബെച്ചു കുര്യന്‍, ജസ്റ്റിസ് സി ജയചന്ദ്രന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. തിരുര്‍ സ്വദേശി പി ടി സിജീഷ് നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ഓരോരുത്തരുടെ താല്‍പര്യത്തിന് സ്റ്റോപ് അനുവദിച്ചാല്‍ എക്‌സ്പ്രസ് ട്രെയിന്‍ എന്ന സങ്കല്‍പം ഇല്ലാതാകുമെന്നും ഇക്കാര്യത്തില്‍ റെയില്‍വേയാണ് തീരുമാനിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.





Next Story

RELATED STORIES

Share it