Latest News

ജബല്‍പൂരില്‍ ക്രൈസ്തവ വൈദികര്‍ക്കു നേരെ ഉണ്ടായ ആക്രമണം അപലപനീയം: കെ കെ അബ്ദുല്‍ ജബ്ബാര്‍

ജബല്‍പൂരില്‍ ക്രൈസ്തവ വൈദികര്‍ക്കു നേരെ ഉണ്ടായ ആക്രമണം അപലപനീയം: കെ കെ അബ്ദുല്‍ ജബ്ബാര്‍
X

തിരുവനന്തപുരം: മധ്യപ്രദേശിലെ ജബല്‍പൂരില്‍ ക്രൈസ്തവ വൈദികര്‍ക്കു നേരെ ഉണ്ടായ സംഘപരിവാര ആക്രമണത്തെ എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍ ശക്തമായി അപലപിച്ചു. ആക്രമത്തിനിരയായ മലയാളി വൈദികരോട് ഐക്യദാര്‍ഢ്യം അറിയിക്കുന്നതായും അദ്ദേഹം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. തീര്‍ഥാടനം നടത്തുകയായിരുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന ആദിവാസികളുടെ സംഘത്തെ കൈയേറ്റം ചെയ്യുകയും പോലീസ് സ്‌റ്റേഷനിലേക്കു കൊണ്ടുപോവുകയും അവരെ സഹായിക്കാനായെത്തിയ മലയാളി വൈദികരെ പോലീസുകാരുടെ സാന്നിധ്യത്തില്‍ മര്‍ദ്ദിക്കുകയും ചെയ്ത മനുഷ്യത്വരഹിതമായ സംഭവം ബിജെപി ഭരണത്തില്‍ ഇന്ത്യാ രാജ്യം എത്തിപ്പെട്ടിരിക്കുന്ന ദുരന്തപൂര്‍ണമായ സാഹചര്യമാണ് ബോധ്യപ്പെടുത്തുന്നത്. മലയാളി വൈദികര്‍ ഉള്‍പ്പെടെയുള്ളവരെ ആക്രമിച്ച പ്രതികള്‍ക്കെതിരേ ശക്തമായ നടപടികളെടുക്കുന്നതിന് അടിയന്തര ഇടപെടല്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം.

ജബല്‍പൂരിലെ ആക്രമണം ഒറ്റപ്പെട്ട സംഭവമല്ല. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ സംഘപരിവാര ആക്രമണങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണ്. 2014 മുതല്‍ 2024 വരെ 4317 ആക്രമണങ്ങള്‍ ക്രൈസ്തവ സമൂഹത്തിനെതിരേ നടന്നതായി യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ വര്‍ഷത്തെ ആദ്യ രണ്ട് മാസങ്ങളില്‍ മാത്രം 16 സംസ്ഥാനങ്ങളിലായി െ്രെകസ്തവര്‍ക്കെതിരെ 120 അതിക്രമങ്ങള്‍ നടന്നിട്ടുണ്ട്. ജനുവരിയില്‍ 55 ഉം ഫെബ്രുവരിയില്‍ 65 അതിക്രമങ്ങളും നടന്നതായി യുസിഎഫിന്റെ രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. 763 ക്രൈസ്തവ ദേവാലയങ്ങള്‍ അക്രമിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ തന്നെ പകുതിയിലധികം ഭാഗികമായോ പൂര്‍ണമായോ തകര്‍ക്കപ്പെടുകയോ കത്തിക്കപ്പെടുകയോ ചെയ്തിരിക്കുന്നു. ഇതിനു പുറമേ ക്രിസ്തുവിന്റെയും പുണ്യാളന്‍മാരുടെയും നിരവധി രൂപക്കൂടുകള്‍ അക്രമിക്കുകയും തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. 2023-24 വര്‍ഷങ്ങളില്‍ ക്രിസ്മസ് തലേന്ന് മാത്രമായി 600 ലധികം ആക്രമണങ്ങളാണ് ആര്‍എസ്എസ്സും സംഘപരിവാര്‍ സംഘടനകളും െ്രെകസ്തവര്‍ക്ക് നേരെ നടത്തിയത്. കണ്ഡമാലിലുള്‍പ്പെടെ കന്യാസ്ത്രീകളുടെ സഭാ വസ്ത്രം വലിച്ചു കീറുകയും കൂട്ട ബലാത്സംഗത്തിനു വിധേയമാക്കുകയും ചെയ്ത സംഭവങ്ങള്‍ അരങ്ങേറിയിരിക്കുന്നു.

പുരോഹിതരെയും മിഷിനറി പ്രവര്‍ത്തകരെയും ക്രിസ്മസ് കരോള്‍ സംഘത്തെയും തെരുവില്‍ ആക്രമിക്കുകയും അവഹേളിക്കുകയും ചെയ്ത നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മണിപ്പൂരില്‍ ക്രൈസ്തവ സമൂഹത്തിനെതിരെ ആരംഭിച്ച ചരിത്രത്തിലെ തന്നെ തുല്യതയില്ലാത്ത വംശഹത്യ ഇപ്പോഴും തുടരുകയാണ്. ആര്‍എസ്എസ്സിന്റെ വിചാരധാര പ്രഖ്യാപിക്കുന്ന ആഭ്യന്തര ശത്രു പട്ടിക അനുസരിച്ചുള്ള ആക്രമണങ്ങളാണ് രാജ്യത്ത് നിര്‍ബാധം തുടരുന്നത്. ഫാഷിസത്തിന്റെ ഹിംസാല്‍മക ആക്രമണങ്ങള്‍ക്കെതിരേ ഭരണഘടനയും ജനാധിപത്യവും മതേതരത്വവും ബഹുസ്വരതയും നിലനില്‍ക്കണമെന്നാഗ്രഹിക്കുന്ന എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി ജനാധിപത്യ പോരാട്ടം ശക്തമാക്കാന്‍ തയ്യാറാവണമെന്നും കെ കെ അബ്ദുല്‍ ജബ്ബാര്‍ അഭ്യര്‍ഥിച്ചു.

Next Story

RELATED STORIES

Share it