India

പെരുമാറ്റച്ചട്ടം ലംഘിച്ചതു ചോദ്യം ചെയ്ത സബ് ജില്ലാ മജിസ്‌ട്രേറ്റിനു കേന്ദ്രമന്ത്രിയുടെ ശകാരം

പെരുമാറ്റച്ചട്ടം ലംഘിച്ചതു ചോദ്യം ചെയ്ത സബ് ജില്ലാ മജിസ്‌ട്രേറ്റിനു കേന്ദ്രമന്ത്രിയുടെ ശകാരം
X

പട്‌ന: പെരുമാറ്റച്ചട്ടം ലംഘിച്ചു മന്ത്രിയെ അനുഗമിച്ച വാഹനങ്ങള്‍ തടഞ്ഞ സ്ബ്ജില്ലാ മജിസ്‌ട്രേറ്റിനു കേന്ദ്രമന്ത്രി അശ്വിനി ചൗബേയുടെ ശകാരം. അശ്വിനി ചൗബേയെ അനുഗമിച്ചിരുന്ന വാഹനങ്ങള്‍ക്ക് തടയണമെന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്നാണു സബ്ജില്ലാ മജിസ്‌ട്രേറ്റായ ഉപാധ്യായ മന്ത്രിയെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തത്. എന്നാല്‍ തന്റെ വാഹനങ്ങള്‍ തടയാന്‍ സബ്ജില്ലാ മജിസ്‌ട്രേറ്റിനു അധികാരമില്ലെന്നു പറഞ്ഞ മന്ത്രി ഉദ്യോഗസ്ഥനോടു കയര്‍ക്കുകയായിരുന്നു. തുടര്‍ന്നു മുദ്രാവാക്യം വിളികളോടെ പ്രവര്‍ത്തകരും മന്ത്രിയും കടന്നു പോവുകയായിരുന്നു. അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണു വാഹനങ്ങള്‍ തടഞ്ഞതെന്നും നിയമലംഘനം നടത്തിയ എല്ലാ വാഹനങ്ങള്‍ക്കും നേരെ നടപടി കൈക്കൊള്ളുമെന്നും എസ്ഡിഎം പറഞ്ഞു. മന്ത്രി എസ്ഡിഎമ്മിനു നേരെ കയര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്്.

Next Story

RELATED STORIES

Share it