- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സര്‍വകലാശാലകളിലെ അധ്യാപക സംവരണം: രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം
13 സര്‍വകലാശാലകള്‍ അധ്യാപക നിയമനത്തിന് പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവരുടെ പ്രാതിനിധ്യം കുറവാണെന്നും ചില കേസുകളില്‍ തീരെ ഇല്ലെന്നും സമാജ് വാദി പാര്‍ട്ടി അംഗം രാം ഗോപാല്‍ യാദവ് പറഞ്ഞു. ഇതു പരിഹരിക്കാന്‍ ബില്ല് കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സര്‍വകലാശാലകള്‍ പുറത്തിറക്കിയ പുതിയ നിയമന പരസ്യത്തില്‍ എസ്ടി വിഭാഗത്തെ പരാമര്‍ശിക്കുക പോലും ചെയ്തിട്ടില്ലെന്നും കൂടാതെ, ഒബിസി, എസ്‌സി വിഭാഗങ്ങഴളുടെ പ്രാതിനിധ്യം വളരെ കുറവാണെന്ന് ആര്‍ജെഡി അംഗം മനോജ് കുമമാര്‍ ഝാ പറഞ്ഞു.
ന്യൂഡല്‍ഹി: രാജ്യത്തെ സര്‍വകലാശാലകളിലേക്കുള്ള അധ്യാപക നിയമനത്തില്‍ പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിന് ബില്ല് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. 13 സര്‍വകലാശാലകള്‍ അധ്യാപക നിയമനത്തിന് പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവരുടെ പ്രാതിനിധ്യം കുറവാണെന്നും ചില കേസുകളില്‍ തീരെ ഇല്ലെന്നും സമാജ് വാദി പാര്‍ട്ടി അംഗം രാം ഗോപാല്‍ യാദവ് പറഞ്ഞു. ഇതു പരിഹരിക്കാന്‍ ബില്ല് കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സര്‍വകലാശാലകള്‍ പുറത്തിറക്കിയ പുതിയ നിയമന പരസ്യത്തില്‍ എസ്ടി വിഭാഗത്തെ പരാമര്‍ശിക്കുക പോലും ചെയ്തിട്ടില്ലെന്നും കൂടാതെ, ഒബിസി, എസ്‌സി വിഭാഗങ്ങഴളുടെ പ്രാതിനിധ്യം വളരെ കുറവാണെന്ന് ആര്‍ജെഡി അംഗം മനോജ് കുമമാര്‍ ഝാ പറഞ്ഞു.
കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി പാര്‍ലമെന്റില്‍ ഉറപ്പുനല്‍കിയിട്ടും പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ സര്‍വകലാശാലകള്‍ തയ്യാറായിട്ടില്ലെന്ന് ബിഎസ്പി അംഗം സതീഷ് ചന്ദ്ര മിശ്ര പറഞ്ഞു. അര്‍ധരാത്രി ഭരണഘടനാ ഭേദഗതി കൊണ്ടുവരുന്ന കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്താണ് ഒന്നും ചെയ്യാത്തതെന്നും അദ്ദേഹം ചോദിച്ചു. സര്‍ക്കാര്‍ സാമൂഹ്യനീതിയുടെ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന് സിപിഐ അംഗം ബിനോയ് വിശ്വം പറഞ്ഞു. എന്നാല്‍, തന്റെ പാര്‍ട്ടി സംവരണത്തെ പിന്തുണക്കുന്നുണ്ടെന്നും പുതിയ സംവിധാനം സര്‍ക്കാര്‍ കൊണ്ടുവന്നതല്ലെന്നും കോടതി ഉത്തരവ് പ്രകാരമാണെന്നുമായിരുന്നു മന്ത്രി പ്രകാശ് ജാവേദ്കര്‍ പറഞ്ഞത്. വിഷയത്തില്‍ സര്‍ക്കാര്‍ വിശദമായ പഠനം നടത്തി, അതിന്റെ അടിസ്ഥാനത്തില്‍ കോടതിയില്‍ പുനപ്പരിശോധന ഹരജി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യുജിസി സര്‍ക്കുലറിന്റെയും സര്‍വകലാശാലകളുടെ വിജ്ഞാപനത്തിനുമെതിരേ സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍, മന്ത്രിയുടെ മറുപടിയില്‍ തൃപ്തരാവാത്ത സമാജ് വാദി പാര്‍ട്ടി, ബിഎസ്പി അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളംവച്ചതോടെ, രാജ്യസഭ രണ്ടുമണി വരെ പിരിഞ്ഞു. അതേസമയം, ലോക്‌സഭ ഇന്ന് തടസ്സങ്ങളില്ലാതെ ചോദ്യോത്തരവേള പൂര്‍ത്തിയാക്കി.
RELATED STORIES
പാലക്കാടിന്റെ സമധാനന്തരീക്ഷം തകര്‍ക്കാന്‍ സംഘ്പരിവാര്‍ നീക്കം; എസ് ഡി...
23 Dec 2024 9:10 AM GMTഖേല്‍രത്നയ്ക്ക് മനു ഭാക്കറിനെ പരിഗണിച്ചില്ല; ഹര്‍മന്‍പ്രീത് സിങിന്...
23 Dec 2024 9:06 AM GMTപെരിയ ഇരട്ടക്കൊലപാതക കേസ്; ഡിസംബര്‍ 28ന് വിധി
23 Dec 2024 8:31 AM GMTസര്‍ക്കാര്‍ നിര്‍ദേശം തള്ളാന്‍ പിഎസ് സിക്ക് അധികാരമില്ല';...
23 Dec 2024 7:56 AM GMTഅതിശൈത്യം ഗസയെ ബാധിക്കുന്നു; അഭയാര്‍ത്ഥി ക്യാംപിലെ ജീവിതം ദുരിത...
23 Dec 2024 6:53 AM GMTജഡ്ജിക്കെതിരേ ചെരുപ്പെറിഞ്ഞ് കൊലക്കേസ് പ്രതി; പുതിയ കേസെടുത്ത് പോലിസ്
23 Dec 2024 6:36 AM GMT